Saturday 6 June 2020

അടച്ചേക്കുക ആ കെട്ടിടങ്ങൾ

ഹലോ ഡാർവിൻ വരിക 
ദൈവത്തിൻ സ്വന്തം നാടുകാണാൻ 
ഓളങ്ങളിൽ വയമ്പുകൾ മിന്നുന്നു .
തീരങ്ങളിൽ പക്ഷിമൃഗാദികൾ
കാഹളങ്ങൾ മുഴക്കുന്നു
പൂമ്പാറ്റകൾ പാറുന്നാ മരതക
പച്ചപ്പിൽ പൂച്ചെണ്ടുകൾകുലുങ്ങുന്നു
കാലക്കേടെങ്കിലും കൊറോണ
മനുഷ്യൻറെ പൊള്ളത്തരങ്ങൾ
കാട്ടിത്തന്നു ...

ഹലോ ഡാർവിൻ,നീ ഒരു പുരാവിത്ത്
നിൻറെ പായ്ക്കപ്പലോ ലോകംചുറ്റി 
തളർന്നിരിക്കുകയല്ലെ പുരാവസ്തു.
യഥാര്‍ത്ഥ മനുഷ്യരെ കാണാം 
പൂഴിയിൽ തെങ്ങുംകുറ്റിയിൽ
കെട്ടിയിടു....എൻറെ
സ്വപ്നവഞ്ചിയിൽ വരൂ
ദൈവത്തിൻ സ്വന്തം നാടുകാണാം.

ഹലോ ഡാർവിൻ,നോക്കിയെ 
തുറക്കരുത് എന്നുപറഞ്ഞാൽ
തലവെട്ടുകയില്ല മതവെറിയില്ല 
ഹിന്ദു മുസ്ലിം ക്രിസ്ത്യനും 
തുറക്കുവാൻ  ആർക്കും തുടിക്കുന്നില്ല
 തെറിവിളീകൾ  കുറഞ്ഞിട്ടുമുണ്ട് 
കരുത്താരും കാട്ടാൻ ഉച്ചത്തിൽ
 പ്രാർത്ഥനയില്ല പടക്കങ്ങൾ ഇല്ല 
പരസ്പരം പടകാഹളം  തീർക്കാൻ

അടച്ചേക്കുക ആ കെട്ടിടങ്ങൾ 
പുതിയതാക്കോൽ പണിയുകവേണ്ട.
ആ പഴയവീഞ്ഞെടുക്കൂ
പരിണാമ ഗ്രന്ഥം പകരുമാ
വെളിച്ചം എനിക്കൂടി പകരൂ
പറഞ്ഞത് മൊത്തവും തത്ത്വജ്ഞാനം
സ്വർണ്ണലിപികൾ തിളങ്ങുന്നുചുറ്റും
ഞാൻ കുടിക്കും കൂവും വിളിച്ചുകൂവും
നടവരവ് കാത്തിരുന്നപുരോഹിതർ ആരും
എന്നെ  കല്ലെറിയില്ല കൈവെട്ടുകില്ല 
ലോക്ക് ഡൗണ്ണിൽആയതിനാൽ നിൻറെ
പുസ്തകം കത്തിക്കുകയില്ല.

ലെക്ക്‌ വീണപോലെ കൈകൾ
സോപ്പിട്ടു കഴുകി ലോകം 
മുഖംതുടച്ചു ആ ഗ്രന്ഥമെടുക്കാ൦
"പരിണാമം" ഇനിവായിക്കാ൦
അണുവിൽ തുടങ്ങിയ പരിണാമം
തീർത്ത ഈ ജീവവൈവിധ്യം
അതിലൊരു ജീവി ഈ മനുഷ്യൻ.
ഇതു തന്നെ സ്വർഗ്ഗ൦
വൈറസുകൾ ചുറ്റുമുണ്ട്
മുഖ൦ മൂടി ധരിച്ചു നടക്കാം .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...