ദിശയറിയാതലയുന്നവർ
ജീവിതമാ൦ ഈ പുഴയുടെ
കുത്തൊഴുക്കിൽ മുറവിളികൂട്ടി
ആരുമില്ലാതെ ആരുകേൾക്കാൻ ?
എവിടൊക്കയോ കയങ്ങളിൽ താഴുമ്പോൾ
തീരങ്ങളിൽ ഒത്തിരിപ്പേർ നോക്കി നിന്നു
ഒരു കൈത്തണ്ടു നൽകാൻ ആരുമില്ലാതെ
ചത്തു മൂനാപക്കം തീരമണഞ്ഞു
കുറെ വേരിൻചുവട്ടിൽ ജനിച്ചമണ്ണിൽ
കടപ്പത്രങ്ങൾ ഒപ്പം കൂടെക്കിടന്നു
ആ പുഴക്കും വേണ്ടാത്തവർ
ചീഞ്ഞുനാറിക്കിടന്നു "മനുഷ്യർ"
ദിശയറിയാതലഞ്ഞു ചത്തവർ
അവിടെ വൻമരങ്ങൾ വളർന്നു നിന്നു
കണ്ണീരുപൊഴിച്ചു പുഷ്പചക്രം വെച്ചു
ഒത്തിരിപ്പേർ കൂടെനിന്നു
ആ ചിത്രങ്ങൾ പത്രങ്ങളിൽപതിഞ്ഞു.
No comments:
Post a Comment