മുഖോല്ക
മുഖോല്കയാം സുന്ദരി നീ ചിരിക്കുന്നു
നിൻറെ പ്രണയം കണ്ടത് വീരയോദ്ധാവിൻ
മെയ്യിലായി പട്ടുപുതച്ചുറങ്ങുന്ന ആ
നിശ്ചലമേനിയിൽ ഉരുകുന്ന കൊഴുപ്പുഭുജിച്ചു
നിശ്വാസത്തിൽ നിറച്ചു ചൂടുള്ള പ്രണയം
നിശ്ചലനായി നിൻ മുമ്പിൽകിടന്നു
ശ്‌മശാനഭൂവിൽ വിറകുകഷണങ്ങളിൽ
ആളിപ്പടർന്നു ചാമ്പല്‍ പറന്നു ,നെഞ്ചുംകൂടും
തലയോടും നിറയും തോൽക്കുടവും
നെരിപ്പോടാക്കി ചാരമായിചാരെകിടന്നു
ചിതയായി ചിന്തയായി ഭൂവിൽനിറഞ്ഞു
മുഖോല്കയാം സുന്ദരി നീ പൊട്ടിച്ചിരിച്ചു
No comments:
Post a Comment