Tuesday 9 June 2020

ആതിരേ, തിരുവാതിരെ

ആതിരേ, തിരുവാതിരെ
ആത്മാവായിരുന്നു നീനക്കീനിലാവ് 
ആർദ്രമാകുന്നു ഈ രാവ്.
ആയുസ്സറ്റ ചന്ദ്രനിലാവ് 
ആതങ്കമോടെ അലഞ്ഞാകാശമേട്ടിൽ 
അകലുമ്പോൾ  മരുഭൂവിലെങ്ങോ
അമ്പിളിപ്പൂമുഖ പുഞ്ചിരിമാഞ്ഞു.
ആതിരേ, തിരുവാതിരെ
ആർദ്രമാകുന്നു ഈ രാവ്.
ആർത്തിയോടെത്തിയ മേഘസർപ്പങ്ങൾ 
ആമുഖം അന്ധകാരത്തിൽ ഗ്രസിച്ചു 
ആകുലയായി ആതിരനക്ഷത്രം 
ആകാശമിരുണ്ടു ദീപങ്ങളടഞ്ഞു 
അമാവാസി ഇനി നിൻറെരാവ്
ആതിരേ, തിരുവാതിരെ
ആർദ്രമാകുന്നു ഈ രാവ്.
അവൾ ഏകയായി വേദനയിൽ
ആശ്വാസവാക്കുകൾ തിരയുമ്പോൾ
അരികെ ഒരു കുഞ്ഞുനക്ഷത്രം ചിരിച്ചു.
ആചന്ദ്രതാരം നിൻ മാറോടുചേർന്നുനിന്നു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...