സൂര്യനൊരു താതനെപോലെ
വാനോളം നീലക്കുടചൂടി
നിൽക്കും ഉരുകുന്ന സൂര്യൻ
മേഘങ്ങളിൽ ഡമരുകൊട്ടി
ആരുംകാണാതെ കരയുന്ന സൂര്യൻ
ആ സൂര്യനൊരു താതനെപോലെ.
മഴവില്ക്കുടചൂടി തുള്ളിച്ചാടി
പള്ളിക്കൂട പൂവാടിയിൽ
മഴമുത്തുകൾ തുള്ളിക്കളിച്ചു
പോകുന്നത് നോക്കിനിൽപ്പതുണ്ട്.
അകലെ ആ സൂര്യൻ
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.
അവർ ഓരോ മരച്ചിലകളിൽ
ഊഞ്ഞാലാടികളിക്കുന്നു
കാറ്റിൽ വട്ടംകറങ്ങി പുത്തൻ
ചേലകൾ ചേറിലാക്കുന്നു
നീന്തിത്തുടിക്കാൻ പുഴ
ഒരുക്കുന്നു കടലൊരുക്കുന്നു .
അകലെ ആ സൂര്യൻ
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.
നിരങ്ങി ഇറങ്ങാൻ ഗിരിതടങ്ങൾ
ഒരുക്കി ,ആ കണ്ണുകൾ മുത്തേ
നിങ്ങളോടൊപ്പം പ്രകാശമായി.
അകലെയെങ്കിലും താതൻ.
പ്രമോദമായി സപ്തവര്ണങ്ങൾ
പകരുമാ പ്രഭാതങ്ങളുണ്ട് .
No comments:
Post a Comment