Sunday 7 June 2020

ഖഗവതി

       ഖഗവതി
ഖഗവതി നീ ഭഗവതിയാണ്
നീലനിറമുള്ള സുന്ദരിയാണ്
ഖഗവതി നിന്നെ കണ്ടാലറിയാം
ക്ഷീണിതയാം ,പേറ്റുനോവിൽ
അച്ചുതണ്ടിൽ കയ്യും വെച്ച്
ചരിഞ്ഞു നിന്നു ചിന്തിതയായി .
ചിനുചിന മഴപകരുമാക്കുളിരുണ്ടെ
നിറമതുവാരി വിതറിയ ചേലയുമായി
പുലരിക്കതിരവൻ വരുന്നുണ്ടെ
ഒരായിരം ആയിരംനക്ഷത്രങ്ങൾ
സ്നേഹദീപങ്ങളൊരുക്കുന്നെ
പക്ഷിമൃഗാദികൾ പൂമരങ്ങൾ
വിനയംപൂണ്ടു നിന്നെ പുൽകുന്നെ
സ്നേഹയലകൾ തീർക്കുമാഴ
കടലുകൾ നിൻ പാദംകഴുകുന്നെ
ഖഗവതിയങ്ങനെ നിൽക്കുമ്പോൾ
ഉഴുതുമറിച്ചു തിമിരിൽ മാനവൻ
എത്രത്തോളമെന്നറിയില്ല
കഠോരഗർഭത്തിൽ ഓടിക്കളിച്ച
ഒരു നദിയാ൦ മകളെ അതിൻ
ഉറവകളെ പോലും മുറിച്ചുമാറ്റുന്നു
ഖഗവതിയെ വിരൂപയാക്കുന്നു.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...