Sunday 28 June 2020

അനാവരണം

അനാവരണം ചെയ്യട്ടെ അനുവാദമോടെ
പ്രിയ കവികളെ ഒരു കവിയുടെ ശിലാപ്രതിമ.
അമൂർത്തഭാവങ്ങൾ നിറഞ്ഞ കരിമുഖം
ആർഭാടങ്ങൾ ഇല്ല ആരവങ്ങൾ ഇല്ല
രോമാഞ്ചപുളകിതമാകുന്നുമില്ല
ചുറ്റു൦ ചപ്പുംചവറുകൾ നിൽപ്പുണ്ട്
മഴയിൽ കുളിച്ച പ്രേമിനികൾ പുഷപങ്ങളുമായി
കാട്ടുതുളസിയും തുമ്പയും തൊട്ടാവാടിയും
തെങ്ങിൻ പൊറ്റകൾ  പുറ്റുകൾ കുറ്റിമുല്ലകൾ
പ്രിയരേ കാണുക ആധികവിതൻ ശിലാരൂപം.
അനാദിയിൽ പൗരുഷത്തിൻ ശിലാരൂപം .
അറ്റുപോയിട്ടുണ്ട്‌ ഒരു കൈപ്പത്തി
ഇടിച്ചു തല്ലിയും എറിഞ്ഞുടച്ചും
തകർത്തിട്ടുണ്ട് അതിൻ നെഞ്ചകം
ശിരസ്സിലാകെ പക്ഷിക്കാഷ്ഠങ്ങൾ തിലകമാക്കി
മുടിചിതറി പ്രേതശിലപോലെ നോക്കുന്നു
കവികളെ ആദികവിതൻ ശിലാരൂപം .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...