Friday 30 April 2021

കരിങ്കല് അല്ല അല്ലമ്മേ

 ഇത് കരിങ്കല് അല്ല അല്ലമ്മേ

എൻ കയ്യിൽ ഇത് വെറുംപുല്ല്

ആരമുള്ള അരികുള്ള പുല്ല്
കാണാമറയത്തു
നിൽക്കുമാ അമ്മേ
മുറിഞ്ഞിട്ടും കരയരുത്
എന്നുപറഞ്ഞു കരിങ്കല്ലുകൾ
ഉരസി നടന്നുഞാൻ ചെമ്മേ .

Thursday 29 April 2021

പറയുവാനിനിയൊന്നുമില്ല

 വിളിച്ചു പറയുവാനുണ്ട് 

പാവപ്പെട്ടവൻറെ ഈ ഇന്ത്യ 

ഓരോ ദിവസത്തെ വാർത്തകൾ 

ചിത്രങ്ങൾ പറയുന്നുണ്ട് 

പാവപ്പെട്ടവൻറെ ഈ ഇന്ത്യ. 


ശ്വാസത്തിനായി നെട്ടോട്ടമോടുന്ന 

പല പല തെരുവിൻറെ 

ദയനീയ കഥ പറയുന്നു

 പാവപ്പെട്ടവൻറെ ഈ ഇന്ത്യ. 


പറയുവാനിനിയുണ്ട്.

പല വ്യാധികൾ  പലജാതിയിൽ 

പെരുകുമ്പോഴും പതറിയിട്ടില്ല 

പല സംസ്കാരങ്ങളുടെ ഇന്ത്യ .

പതറുകയില്ല ഈ ഇന്ത്യ 



കരുതല്‍ കരങ്ങൾ എത്തുമ്പോൾ  

കരുതാതെ ലോകംവിലക്കുവാങ്ങാൻ 

കഴിവുള്ള കച്ചവടപ്രമകൻമാർ 

ജീവനും കൊണ്ടോടുമ്പോൾ 

വിളിച്ചുപറയണമെന്നു തോന്നി 

പാവപ്പെട്ടവൻറെ ഈ ഇന്ത്യ 


Tuesday 27 April 2021

പൊൻതിലകം ചാർത്തി

 എൻ ഹൃദയമാം പൂവാടിയിൽ 

പൊൻതിലകം ചാർത്തി 

തൊഴുകൈയോടെ 

നറുപുഞ്ചിരി തൂകി 

വിടരും ഓമൽപ്പൂവേ 

നീയെൻ സാഫല്യം 

നെറുകയിൽ ചുംബിച്ചു 

നെഞ്ചോടുചേർത്തു 

നേരുന്നു ആശംസകൾ  

happy  birthday കണ്ണാ 

Saturday 24 April 2021

വിലക്കപ്പെട്ടവൻ

 വിലക്കപ്പെട്ടവൻ    

കുളിർക്കാറ്റായി വന്നു നീ 

എൻ മിഴിജാലകം ചാരി 


പൂമെത്തയിൽ കിടത്തി 

കിനാവുകൾ  പകർന്ന് 


എൻ സിരകളിൽ പടർന്നു.

ഹൃദയത്തിൻ നാദമായി 

Friday 23 April 2021

പ്രാണനായി

 മിഴിജാലകത്തിലൂടെ 

കുളിർക്കാറ്റെത്തി 

കണ്ണീർത്തുള്ളികൾ ഒപ്പി. 


നിശ്വാസമായി നിത്യം 

പരന്നു നീ രക്തത്തിലൂടെ 

ഹൃദയത്തിലെത്തി. 


നീ  ഭൂവിൽ വർണ്ണങ്ങളായി  

താളങ്ങളായി ദയകാണിക്കുക 

ഓരോ  പ്രാണനായി  


Thursday 22 April 2021

വിലക്കപ്പെട്ട ഫലം തിനും മനുഷ്യൻ

 വെറുക്കപ്പെട്ടവൻ അല്ല മനുഷ്യൻ 

വിലക്കപ്പെട്ട ഫലം തിനും  മനുഷ്യൻ 

 

വിലക്കപ്പെട്ടവൻ  അല്ല ഞാൻ 

മാസ്‌കിൽ വീണ്ടും അടക്കപ്പെട്ടവൻ .


അടച്ചിട്ട് മാസ്കുവെച്ചു അടുത്ത 

ഇടം തേടിപ്പോയ കൊറോണ ക്രൂരൻ 

Tuesday 20 April 2021

ഈ നീലഭൂമിയെ

 ഈ നീലഭൂമിയെ വെട്ടിമുറിച്ചു  

ആകാശത്തു  സ്നേഹസ്വർഗ്ഗം 

തിരയുന്നു  നാം ....


Sunday 18 April 2021

തിത്തി തിത്തി

തിത്തി തിത്തി 

കൊത്തി കൊത്തി 

കോൺട്രാക്ടർ 

മരം കൊത്തി.

തിത്തി തിത്തി 

കൊത്തി കൊത്തി 

വട്ടം ചുറ്റി 

തിത്തി തിത്തി 

കൊത്തി കൊത്തി 

അതിവിദക്തനായി 

ചാടി കൊത്തി

തിത്തി തിത്തി 

കൊത്തി കൊത്തി 

തെങ്ങിൻ തോപ്പിൽ   

ആ പണിയുന്ന 

മരപ്പൊത്തിൻ ദ്വാരം 

നോക്കാൻ കലപില

കൂട്ടി  കിളികൾ 

പലരുമെത്തി   


Saturday 17 April 2021

സമയവും ജീവിതവും

 സമയവും ജീവിതവും

ജീവിതമാം ഘടികാര ചക്രത്തിൽ
നാം പലരുമാ പലതരം സൂചികൾ
നിർത്താതെ ഓടുന്ന സൂചികൾ
ചിലർ തടിച്ചവർ ചിലർ ചെറിയവർ
നീളമുള്ളതും ഇടുങ്ങിയതുമാ൦ സൂചികൾ
നാം ഒന്നിച്ചോടുന്നവർ ..
ഓടിയോടി താണ്ടുന്നു ബാല്യം
കൗമാരം ദാമ്പത്യം വാർദ്ധക്യം
ആ നല്ലസമയം നോക്കിവെക്കുക .
ഇടക്കിടക്ക്‌ കേൾക്കാ൦ നാഴികമണിയുടെ
നാവിൽ നിന്നും ‌ കൂട്ടക്കരച്ചിൽ
അവിടെ നാം നിശ്ചലമെങ്കിലും
ജീവിതമാം ഘടികാര ചക്ര൦ ഉരുളും.

Friday 16 April 2021

പ്രത്യാശ

 പ്രത്യാശ

ആശയുണ്ട് പ്രത്യാശയൊന്നു കുത്തിവെക്കാൻ
കുത്തിവെച്ചാൽ വേദനിക്കുമൊരു അല്പമാത്ര
എങ്കില്ലേ മതഭ്രാന്തുംമാറി മുഖമൂടിമാറ്റി
നാം പൂർണ്ണ മനസോടെ അടുക്കൂ ,
ആശയുണ്ട് പ്രത്യാശയൊന്നു കുത്തിവെക്കാൻ
കുത്തിവെച്ചാൽ രാഷ്ട്രീയവൈരി മാറി
സ്നേഹമോടെ ഹൃദയ വാതിൽ തുറക്കൂ
ആശയുണ്ട് പ്രത്യാശയുണ്ട് കുത്തിവെക്കാൻ
കുത്തിവെച്ചവരുണ്ട് അടുത്തുനിൽക്കാൻ
ആശയുണ്ട് പ്രത്യാശയുണ്ട് പുഞ്ചിരിക്കാൻ .
Vinod kumar V

Saturday 10 April 2021

കഴുമരം പറഞ്ഞു

  കഴുമരം പറഞ്ഞു 

കഴുമരം പറഞ്ഞു 

കൈകൾക്കു ഭാരമേറുന്നു 

ഒരു ഇരണം കെട്ടവൻ 

തൂങ്ങിപ്പിടഞ്ഞു ...

കഴുമരത്തിൻ  

കോണിൽ ഇരിക്കുമാ 

കഴുകൻ കൊത്തിപ്പറിക്കുവാൻ 

അപ്പാടെ തുനിഞ്ഞു 


കഴുമരം പറഞ്ഞു 

കഴുകാ ഒന്നുവട്ടംചുറ്റി 

ആ കൂരയിൽ 

അനേഷിക്കുക .

ഇവൻ എന്തിന് 

കഴുമരത്തിൽ പിടഞ്ഞു.

ഹൃദയമുള്ളവനായിരുന്നോ  

ഇവനെന്നുമറിയുക.



അവിടെ ഒരു അമ്മ 

തൻ നിലവിളികേട്ടു 

അവൻ കാലൻ 

ഒരുമ്പെട്ടിറങ്ങി 

മറ്റൊരുവനെ എന്തിനോ 

വേണ്ടി കുത്തി കൊന്നു 

എന്നിട്ട് കഴുമരത്തിൽ പിടഞ്ഞു.

രണ്ട് വീടുകൾ 

അനാഥമാക്കി...


ആ ശപിക്കല്‍ കേട്ട 

കഴുകൻ ,കഴുമരത്തോട് 

ആ കഥ പറയാതെ 

ഒരു  കാട്ടുപോത്തിൻ 

ശവം കൊത്തിതിന്നു. 


Friday 9 April 2021

രാത്രിമഴ

 രാത്രിമഴ ആ പൂവനത്തിൽ 

എനിക്ക്  നന്നഞ്ഞു പോകേണം.

പൂത്തു പുഞ്ചിരിക്കും കാട്ടുമുല്ല

പെണ്ണെ നിന്നെ കാണേണം 

കരി മേഘ രാവിൽ  

ആരും കാണാതെ വീണ്ടും പുൽകേണം 

ചേർത്തുപിടിച്ചു അവളുടെ 

പൂ ഇതൾ ചുംബിക്കേണം 

രാക്കിളിപ്പാട്ടുകെട്ടു 

രാത്രിമഴയിൽ ഓരോ യാമങ്ങൾ 

മേനിയാകെ രോമഹർഷം മേകി 

 

Tuesday 6 April 2021

വോട്ടിംഗ്

 ഓട്ടപ്രദക്ഷിണം കഴിഞ്ഞു 

നേതാക്കൾ തളർന്ന്  ഇരുന്നു 

ഓട്ടക്കണ്ണിട്ടുനോക്കി വോട്ടിംഗ് 

മെഷീന്നേ നോക്കി ഇരുന്നു.

ബൂത്തിൽ കീഴ്‌മേൽ  കുത്തുകൊണ്ട് 

വോട്ടെണ്ണൽ കാത്തുകിടന്നു  

വോട്ടിംഗ് മെഷീനെ ഭദ്രമാക്കി 

പോലീസ് കാവലിരുന്നു...

Monday 5 April 2021

ജയിപ്പത് നീ ജവാൻ

 ജയിപ്പത് നീ ജവാൻ

മാതൃഭൂമിയെ കാത്തു

രക്തസാക്ഷിയായി

വീണ്ടും ജയിപ്പത് നീ ജവാൻ



ഇവിടെ കൊടികൾ പലതു 

പാറി പറക്കുന്നു 

കോടികൾ മുടക്കി ഭക്തിയിൽ 

ലയിച്ചു  പടയോട്ടം നടക്കുന്നു.

ഇവിടെ സർവ്വസ്വാന്തന്ത്ര്യം 

തുടികൊട്ടി തുള്ളുന്നു 

ജനിച്ച മണ്ണിന്നേ കാത്തു 

ചിതറി മരിച്ചുവീണ്ടും 

മണ്ണില്ലെയിച്ചു  നീ ജവാൻ 


കാടും മലയും താണ്ടിപ്പോകും 

വീര പടയാളികളാം  നിങ്ങളെ 

കാത്തിരുന്നതോ  

തീവ്രചാവേറുകൾ 

വിതച്ച മൈനുകൾ  

ചുടുചോരനൽകി ചിതറി 

മണ്ണിൽ ത്രിവർണ്ണപതാക 

പുതച്ചു കിടക്കവേ...

നോക്കുകുത്തിയാകുന്ന 

ഭരണതന്ത്രജ്ഞരെ  

ജനിച്ച മണ്ണിന്നേ കാത്തു 

രക്തസാക്ഷിയായി

വീണ്ടും  ജയിപ്പത്  ജവാൻ   

മാതൃഭൂമിയെ കാത്തു

രക്തസാക്ഷിയായി


വീണ്ടും ജയിപ്പത് നീ ജവാൻ


ഇവിടെ കൊടികൾ പലതു 

പാറി പറക്കുന്നു 

കോടികൾ മുടക്കി ഭക്തിയിൽ 

ലയിച്ചു  പടയോട്ടം നടക്കുന്നു.

ഇവിടെ സർവ്വസ്വാന്തന്ത്ര്യം 

തുടികൊട്ടി തുള്ളുന്നു 

ജനിച്ച മണ്ണിന്നേ കാത്തു 

ചിതറി മരിച്ചുവീണ്ടും 

മണ്ണില്ലെയിച്ചു  നീ ജവാൻ 


കാടും മലയും താണ്ടിപ്പോകും 

വീര പടയാളികളാം  നിങ്ങളെ 

കാത്തിരുന്നതോ  

തീവ്രചാവേറുകൾ 

വിതച്ച മൈനുകൾ  

ചുടുചോരനൽകി ചിതറി 

മണ്ണിൽ ത്രിവർണ്ണപതാക 

പുതച്ചു കിടക്കവേ...

നോക്കുകുത്തിയാകുന്ന 

ഭരണതന്ത്രജ്ഞരെ  

ജനിച്ച മണ്ണിന്നേ കാത്തു 

രക്തസാക്ഷിയായി

നക്ഷത്രങ്ങളായി 

വീണ്ടും  ജയിപ്പത്  ജവാൻ 

Sunday 4 April 2021

Mr. സഞ്ജയൻ

    Mr. സഞ്ജയൻ 

മൈതാനത്തിലേക്കു നോക്ക് 

രണ്ടുടീമുകൾ നിരന്നിട്ടുണ്ട്  

ആ 5 ഓവർ മാച്ച് കാണാം .



രണാങ്കണത്തിലെ തത്സമയ 

സംപ്രേഷണ൦ ചെയ്യുമ്പോൾ 

തർക്കങ്ങൾ അവസാനിപ്പിക്കാം .


അവർ ഒന്നിച്ചു മൈതാനത്തിലേക്കു 

ആവേഷമോടെ വരുന്നു 

ചുറ്റും കശുപിശകൾ കേൾക്കാ൦ 

എവിടെ ക്യാപ്റ്റൻ 

എവിടെ ക്യാപ്റ്റൻ 


മികച്ച ടീമിൻറെ ക്യാപ്റ്റൻ 

മുന്നോട്ടു വന്ന് നെഞ്ചുവിരിച്ചുനിന്നു .

എതിർ ടീമോ ക്യാപ്റ്റനെ 

തീരുമാനിച്ചിട്ടില്ല 

ഉടലെടുത്ത തർക്കം 

അവർ പരിഹരിക്കട്ടെ 

എന്തായാലും ടോസ് ഇടാം 

അമ്പയർ  ഒരു 

ഇലയിറുത്ത് കാറ്റിൽപ്പറത്തി 

ഇളംപച്ചയോ കടുംപച്ചയോ

എന്നുചോദിച്ചു

കടുംപച്ച ഉറക്കെ 

പറഞ്ഞപ്പോഴേ ഉറപ്പിച്ചു 

ക്യാപറ്റനുള്ള ടീം ജയിച്ചു 


ആവേശം കളയുന്നില്ല 

വിരൽത്തുമ്പുകൊണ്ടുള്ള 

ആ ഇന്ദ്രജാലം കാണാം .

Mr. സഞ്ജയൻ സംപ്രേഷണ൦ തുടരുക.

Saturday 3 April 2021

തത്തമ്മേ പൂച്ച പൂച്ച

   തത്തമ്മേ പൂച്ച പൂച്ച 

ഇരുമ്പ് കൂട്ടിൻ വിടവിലൂടെ ചെറുകണ്ണുകൾനോക്കി 

കണ്ടുവാ വട്ടംചുറ്റി വാനിലൂടെ പറക്കുന്നകിളികളെ.

പച്ചച്ചിറകുവീശികുടഞ്ഞാ കീരമാക്കൂട് കുലുക്കി 

കൊത്തിനോക്കവെ  കൊക്കിൽ നിന്നുമിറ്റുവീഴുന്ന  

രക്തത്തുള്ളികൾ നുണഞ്ഞു ഉരുവിട്ടു വീണ്ടും 

തത്തമ്മേ പൂച്ച പൂച്ച  തത്തമ്മേ പൂച്ച പൂച്ച  

ഉയർത്തെഴുന്നേൽപ്പ്

  ഉയർത്തെഴുന്നേൽപ്പ്‌ 

അടരുന്ന ഓരോ തുള്ളി 

രക്തത്തിലും നിന്ന്

ഉയർത്തെഴുന്നേൽപ്പ്‌.


കലങ്ങി ഒലിച്ചിറങ്ങുന്ന 

കണ്ണീർ ചാലുകളിൽ നിന്ന് 

ഉയർത്തെഴുന്നേൽപ്പ്‌.


ആകാശത്തിലൂടെ  

സ്നേഹദൂതു പാടി 

ഒരു ആത്മാവിൻ 

ഉയർത്തെഴുന്നേൽപ്പ്‌.



Friday 2 April 2021

പച്ചിലകൾ അവസാനിപ്പിച്ചിരുന്നു തർക്കങ്ങൾ .

 പച്ചിലകൾ അവസാനിപ്പിച്ചിരുന്നു 

തർക്കങ്ങൾ ..

അവർ ഒന്നിച്ചു മൈതാനത്തിലേക്കു 

ആഹ്ളാദമോടെ മത്സരിക്കാൻ ചെല്ലുന്നു 

ഉടലെടുത്ത തർക്കം പരിഹരിക്കാൻ 

കഴിയാതെവരുമ്പോൾ ഒരു 

ഇലയിറുത്ത് കാറ്റിൽപ്പറത്തി 

ഇളംപച്ചയോ കരിപ്പച്ചയോ 

ആകാംക്ഷയോടെ നോക്കി 

തീരുമാനിച്ചു കളിതുടങ്ങി 

മത്സരം അവസാനിപ്പിച്ചു 

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...