Thursday 31 January 2019

The street dogs


The street dogs

The street dogs

Never sleeps, never fairly

They Groans, barks and bites

Bow bow nuisance

In day and nights

Their niche the marketplace



Barking dogs seldom bite

Pet lovers many came at the scene

Took  cute puppies to the kennel
They raised the new ones

Many breeds in high coast

Loyal and loyal in chains
Many mother dogs’ teats
Ooze outs milk.
Looks here and there in a rage.




Some are panting…

Some are running...

Survival of the existence
Who is rabid. 

Rabid mind came with guns

Hunting begins

Vendors enjoy

Flesh trade persist

Blood bath over

Cleaned the market

No value to its free life

They are stray dogs.








Monday 28 January 2019

ഞാൻ കണ്ട ചെമ്പകം.

     ഞാൻ കണ്ട ചെമ്പകം.
ദീനദാരുവായി ഒരു ചെമ്പകം
കണ്ടു ഞാൻ,
കണ്ണൻറെ ശ്രീകോവിലിൻ
തെക്കേ നടയിൽ.
വൃണിതമാം ശാഖിയിൽ
ഉറുമ്പുകൾ ഈച്ചകൾ
പൊതിഞ്ഞിരുന്നു.

ഹരിതകം നിറയുമാ ഇലകളിൽ .
കണ്ടു പിടഞ്ഞ ഞരമ്പുകൾ .
കേട്ടു കരിയിലകൾ ഉരസി
തീർക്കും ഞരങ്ങലുകൾ.
ഹരേ കൃഷ്ണ.....

ആ മരത്തിൽ അങ്ങിങ്ങ് കാണാം.
പ്രഭാത പൂജതൻ  ഒലികളിൽ
തൊഴുതുവിടരുന്ന പുഞ്ചിരിപൂക്കൾ .
ഒക്കത്തിരുത്തി കുഞ്ഞുകിളികളെ,
ശിഖരങ്ങൾ പിച്ചതേടുന്നു നിവേദ്യങ്ങൾ.
പാൽ പായസവും,പഴങ്ങളും .

ദിവ്യമാം ഹോമകുണ്ഡത്തിൽ
നിന്നും നീക്കം ചെയ്ത ചുടുചാരം
തീർക്കുന്നു  താപവാതം.
ശോകആര്‍ദ്രമായി
കണ്ടു ഞാൻ,
കണ്ണൻറെ ശ്രീകോവിലിൻ
തെക്കേ നടയിൽ,
 ചെമ്പകം.


എനിക്കു കിട്ടിയ കുളിർ ചന്ദനം
ആ ശാഖിയിൽ തൊട്ടുതഴുകി  .
നാസികയിൽ നിറയുന്നു
നറുമണം...
എൻ കൈയിൽ വീണു
ആ ചെമ്പകപൂക്കൾ.


Thursday 24 January 2019

My Indian land



My Indian land

 My Indian land

Is a dynamic “culture medium”
It nurtures and promises
All the seeds to sprout
With great lush of democracy.
Bends towards the light of freedom.
Sways in a breath of fresh air.

The roots of patriotism
Shows our unity
Deeply holds the soil from
Kanyakumari to Kashmir i.e.,
Languages, Religions, races and politics
All are inseparable diverse factors,
That’s the divine grace of India.

The Unity in diversity
 Enforced in the large gene pool
“Keep a fist of Indian soil
Lovingly in the heart
It nurtures and promises
All the seeds to sprout”
Stand up with the tricolor flag
Sing with a salute “Vande Mataram”.














Wednesday 23 January 2019

കുട്ടൻറെ പല്ലുകൾ

കുട്ടൻറെ പല്ലുകൾ
കുട്ടനെ കാണാൻ കറുപാണ്
ആ കറുപ്പിന് ഏഴയകാണ്.
L P സ്കൂളിൽ പഠിക്കയാണ്.
മിഠായി തിന്നാലും
തീരാ കൊതിയനാണ്.
പാൽ പല്ലുകൾ കാട്ടിചിരിയതുണ്ട്.
മുന്നിലെ ഉളിപല്ലുകൾ
കണ്ടാലോ ആന പല്ലുകൾ.
തേങ്ങാകാന്തിതിന്നുമ്പോൾ
മിഠായികടിച്ചുപൊട്ടിക്കുമ്പോൾ
വേദനിക്കില്ല ആന പല്ലുകൾ.
കൂട്ടുകാർ ച്ചൊലും
പുഴുപല്ലൻ എന്നും .
വീട്ടിലെത്തി കരഞ്ഞു
അമ്മയോട് ചൊല്ലുമ്പോൾ
ഉമിക്കരിയും ഉപ്പും
പൊടിച്ചുനൽകും
 മാവിലതൊട്ട്
നടന്നു തേപതാണ്
ഇത്തിരിപല്ലുകൾ
വെളുത്തുകണ്ടാൽ
വീണ്ടും മഞ്ഞനാരങ്ങാ
മിട്ടായി കടിച്ചുതിന്നുo 
തേനൂറും ചുണ്ടു കാട്ടി
ചിരിപ്പതാണ്.
നെറുകയിൽ അമ്മ മുത്തമിട്ടു,
തൊട്ടു തലോടി മടിയിൽ ഇരുത്തി
കാർവർണ്ണന്റെ കഥകൾ
 ഓരോന്നും പറഞ്ഞുകൊണ്ട്
"ആന പല്ല് പോ കീരിപ്പല്ലുവാ "
തഞ്ചത്തിൽ കുലുക്കി കുലുക്കി
പുഴുപല്ല്  പിഴുതെടുത്തു
മാനം കാണാതെ  പൊതിഞ്ഞു
കൈതകാട്ടിലിട്ടു.
ഇനി മിട്ടായി തിന്നുമോ
കുട്ടാ ,അരായും  അമ്മയോട്,
കടക്കണ്ണിനാൽ ചേഷ്‌ടകൾ
കാട്ടും ആ  പൈതൽ ..
കൺപീലികൾ ചിമ്മും
ചില്ലിപുരികങ്ങൾ ഉയർത്തും
പല്ലില്ലാ  മോണകാട്ടി
ഏങ്ങികരച്ചിലാണ് ..
ഇഷ്ടമാണോമലേ...
കുട്ടൻറെ കണ്ണീരൊപ്പി
ഒക്കത്ത്  ഇരുത്തി അമ്മ ,
നിറമുള്ള നാരങ്ങാ
മിഠായിവാങ്ങുവാൻ
കൊണ്ടുപോകയാണ്..
അപ്പോൾ കാണാം കുട്ടിത്തo
നിറയും മുല്ലമൊട്ടുകൾ
"പാൽപല്ലുകൾ"
ആ കറുപ്പിന് ഏഴയകാണ്.

Tuesday 22 January 2019

മണ്ണിൻറെ ശില്പി മരിച്ചു.

                      മണ്ണിൻറെ ശില്പികൾ  മരിക്കുമ്പോൾ .
ദുരന്തം അറിയാതെ
ചായമടിക്കുന്ന മണ്ണിൻറെശില്പി.
പച്ച നെൽപ്പാടങ്ങൾ,
കൊറ്റികൾ, മണ്ണിരകൾ
മൈനകൾ. പച്ചകുതിരകൾ.
തോട്ടിലെ മീനുകൾ
ചുക്കിചുരുങ്ങി അവചത്തു .
നിൻറെ ശ്വാസത്തിലും
ആ വിഷതന്‍മാത്രകൾ .
നീ  മൗനിയാം നോക്കുകുത്തി.

ഈ സ്വർഗ്ഗഭൂവിൽ
മയങ്ങികിടക്കുന്നമണ്ണിൽ,
പൊള്ളുംകിരണങ്ങൾ
ചിതറുമ്പോഴും,
ചുവടുവെച്ച് വിയർപ്പുനനച്ചു
 ഉഴുതുമറിച്ചാമണ്ണിൽ ,
നിൻറെ സ്വപ്‌നങ്ങൾ പൂത്തു
നിറഞ്ഞു  കായ്കനികൾ .
നൈമിഷികമാ പുഞ്ചിരികൾ ,
തല്പരകക്ഷികൾ ലോഭവാണിഭവം
നടത്തി നിന്നേ വെള്ളപൂശി. 

പല പല കൊടികൾ നിനക്കായി ഉയർന്നു .
എല്ലും തോലുമായി നീ  തെരുവിലിറങ്ങി  
അപ്പോഴേക്കും കടങ്ങൾ,
മാറാരോഗങ്ങൾ...  കെട്ടുമുറുകി .
മരവിച്ച നിന്നെ കുഴിവെട്ടിമൂടി. 
നീ മണ്ണിൻറെ ശില്പി.

Sunday 20 January 2019

നാട്ടുമാവിൻ

നാട്ടുമാവിൻ തണലിൽ
ഓടിച്ചെല്ലുവാൻ
മോഹമേറെയാണ്.
മകര മഞ്ഞുമാറി
കുംഭചൂടുകൂടി.
നാട്ടുമാവിൻ
കൊമ്പിലേറെ
സൂര്യരശ്മികൾ
പരിലസിക്കവേ,
തളിർമാവിലകൾ
മന്ത്രിക്കുന്നു
പരിമളംനിറഞ്ഞ
സ്വർണ്ണ കനികൾ 
ഭുജിക്കുവാൻ
എത്തിയോ കിളികളും
അണ്ണാറകണ്ണനും .
ചില്ലാട്ടം ആടും പിള്ളേരും.
താഴെവീണു
എനിക്കുവേണ്ടിയും 
ഒരു  മാമ്പഴം.
ഓടിച്ചെന്നു എടുക്കാൻ
ഒരുങ്ങുമ്പോൾ
മാ മരത്തിൻ വേരിൽ
കാല്‍വിരല്‍ തട്ടി
ചോര പൊടിഞ്ഞു
നഖം ചതഞ്ഞു
നീറവേ  ചാഞ്ഞ്
കിടന്ന ചില്ലകൾ
കൈതാങ് തന്നു.
പഴുത്ത മാവിലകൾ
വീശിതന്നു..
മധുരിക്കുന്ന
മാങ്ങതിന്നു .
ആ മരത്തണലിൽ
വേദനകൾ
മറന്നുപോയി.
കളിചിരികളും
പഴംപാട്ടുകളും
കേൾക്കുന്ന
പൂചില്ലകൾ
മധുരിക്കും
ഓർമ്മകൾ
പകരുന്നുയിന്നും
വേദനിക്കുമ്പോൾ
തണലുകൾ.
 

Friday 18 January 2019

കാണാം കാണാം നല്ല കാഴ്ചകൾ.

കാണാം കാണാം നല്ല കാഴ്ചകൾ.
ഈ ഭൂ  ഭവനത്തിൽ നിറയെ
കാണാം കാണാം നല്ല കാഴ്ചകൾ.
ഓരോ ഹൃത്തിൽ നിറക്കൂ
ആ നല്ല കാഴ്ചകൾ.
കാണാം കാണാം നല്ല കാഴ്ചകൾ.
ഉള്ളിൽ കത്തിയെരിയുമ്പോഴും 
സൂര്യൻ പകർന്നു വർണകാഴ്ചകൾ.
ഇലത്തണ്ടിൽ  തുള്ളികളികും
തുഷാരമുത്തുകൾ.
ഇല്ലികൾ   വള്ളികൾതോറും  
പാറിപാടും പക്ഷികൾ
കാണാം കാണാം നല്ല കാഴ്ചകൾ.
ഇനിയും ഇനിയും എത്രകാഴ്ചകൾ
കൂർത്തമുള്ളുമുനയിൽ
ചിരിച്ചു വിടരുന്നപൂക്കളിൽ
സല്ലപിക്കു൦ മന്ദമാരുതൻ.
കാണാം കാണാം നല്ല കാഴ്ചകൾ.
തുളുമ്പി നിറഞ്ഞ പുണ്യനദികൾ
നാനാജീവികള് നിറയുന്ന ദൃശ്യങ്ങൾ.
കാണാം കാണാം നല്ല കാഴ്ചകൾ.
ഇനി ആ ഉപ്പുകടലിൽ
പൂർണേന്ദു തൊട്ടുതഴുകി
പാലാഴി ആക്കുന്ന നേരം
കാണാം, തിരകൾ തീർക്കും ചിരികൾ.
വാനമാകെ പൂത്തുനക്ഷത്രമുല്ലകൾ.
കാണാം കാണാം നല്ല കാഴ്ചകൾ.


Wednesday 16 January 2019

രണ്ടിതളുള്ള പൂവ്

 രണ്ടിതളുള്ള പൂവ്
ആ പൂവിൽ രണ്ടിതളുകൾ,
വര്‍ണ്ണരാജിതൻ കാന്തിയില്ല,
ഇറ്റുവീഴുന്ന നീര്‍ത്തുളളികൾ.
ഹൃദയസ്പന്ദനമേറി ഞാൻ
അരികെ നോക്കിനിന്നു.
ആരാധിക്കുമാ പൂവിൽ
മുത്തമിടുമ്പോൾ,
നിശ്വാസവായുവിൽ

വിടർന്നൂ വർണപീലികൾ 
മിന്നിയാടി.. 
പ്രിയേ ,വിടർന്നൂ നിൻ മിഴികൾ
പുലരിയിൽ പുഞ്ചിരിക്കും
പുഷ്പദളങ്ങൾ ,എനിക്കായി
നറുമണം... നിറക്കും
 പ്രണയവർണങ്ങൾ.

Friday 11 January 2019

SAVE ALAPPAD


    Save Alappad Stop Mining

The Alappad sand, Says the story

Bay with beautiful greenery

 Swaying umbrellas, coconut trees

Boats rest with plenty of fishes

 The smiling waves dance.

Fishermen heads towards home

Sceptre   the oars in brave land

They need the land to live

Future race, raze from Alappad.



Hey, World must know

Once, gods own country rose

From havoc of flood by them

Now in the pathetic situation

Beach sand moped and bleached

Mining companies wounded the heart

Mysterious land with a lot of minerals

Future race, raze from Alappad



Tones and tones loaded in trucks

Mined the earth deep and deep

Rare earth minerals move to titanium plants

Business eyes, corrupted politicians

Never see their tears in eyes,

The basis of life and birthrights.

O! The sea is roaring

O! The sea is roaring

Stop the mining..





Thursday 10 January 2019

കണ്മണികിളിയെ കണ്ടുവോ?

കണ്മണികിളിയെ കണ്ടുവോ?
ആരോ കൂട്ടുകൂടി ചുറ്റികറക്കി
പാട്ടിലാക്കി കൊണ്ടു പോയി
കൂട്ടിലാണേൽ തനിച്തായ്യി
അമ്മക്കിളി കരച്ചിലായി .
കണ്മണികിളിയെ കണ്ടുവോ ?


ചന്തമേറും വർണ്ണ തൂവലിൽ
ചമയങ്ങൾ ഇത്തിരിയെങ്കിലും വേണം 


സായംസന്ധ്യയിൽ പൊന്നുവാങ്ങി 


അച്ഛൻ വരുന്നുണ്ട് ,ഹൃദയമിടിപ്പ്കൂടുനുണ്ട് .


നാളെ കാലേ കല്യാണനേരം 


പൂമരത്തിന്ന് കൊമ്പിൽ 


ചടങ്ങുകൾ ഏറെയാണ്.
പാട്ടുണ്ട് പീലീവിരിച്ചാട്ടം ഉണ്ട്
അയൽകിളികൾക്കു അതികേമമാം സദ്യയുണ്ട്
മണവാട്ടിയായി മാറേണ്ട കണ്മണി...
അതിനുമുമ്പേ പറന്നുപോയി .
രാപകൽ കണ്ട സ്വപ്‌നങ്ങൾ
പ്രേമം പറഞ്ഞു ഛിന്നഭിന്നമാക്കി
അച്ഛനും അമ്മയും ആ കിളികൾ,
അനുകമ്പയില്ലാത്ത കണ്മണികൾ
അറിയുക അവർ തേങ്ങി തേങ്ങി
ആ കൂടു വിട്ടു പറന്നുപോയി ..

"ഉരുകുന്നജന്മങ്ങൾ".

 "ഉരുകുന്നജന്മങ്ങൾ".
ഊട്ടുത്സവങ്ങൾ നടക്കുന്ന ഊഴിയിൽ
ഊട്ടുവാൻ ആരുമില്ലാത്ത എത്രയോ  ഉണ്ണികൾ .
ഉറ്റവർ വിശന്നുചത്തപോൾ ഉറ്റുനോക്കുനിതാ
ഉറക്കെകരയാൻ  ത്രാണിയിലാ
 ഈ "ഉരുകുന്നജന്മങ്ങൾ".
ഊക്കുകാണിച്ചു അണുശക്തിനിലയങ്ങൾ
ഉലകം സൃഷ്ടിച്ച ഉടയോന്‍ കാണുന്നില്ലേ

ഉരുണ്ട ഭൂവിലെയിരുണ്ട ഭൂഖണ്ഡങ്ങൾ
കൂട്ടിക്കൊടുപ്പുകാർ ആ കഴുകന്മാർ
നോക്കുന്നത് മാംസമില്ലാത്ത എല്ലുകൾ 
ഉഴലുന്നാ വിശപ്പുള്ള ഉയിരുകൾ.
"ഉരുകുന്നജന്മങ്ങൾ".


Wednesday 9 January 2019

If we both are little bees


                     

If we both are little bees

If we both are little bees
If we both are little bees
We can see always blooms
You are my pretty queen
Let us do the waggle dance
Keyed up over chilling wind
Be of the like minds and fly
In a musical garden in the dawn
We both the little bees
In front, a lot of floral buds
From our magical touch
Sways open and smiles
Let us hide from frostbites
Fragrant petals pat us
Glowing pollen grains plash
Thus keep the warmth of love
Can we share the nectar in lips?
Yes, now hug and sleep in flower
If we both are little bees 

Monday 7 January 2019

കരിമണൽ കഥ പറയും *Support Alappad, Stop Mining **

കരിമണൽ കഥ പറയും
കരിമണൽ കഥ പറയും
ആലപ്പാട് ഒരു കരയുണ്ട്
കരയിൽ ഒത്തിരി വീടുണ്ട് 
വീടറിയും വള്ളങ്ങളിൽ
കടലറിയും മീനുണ്ട്
തുഴഞ്ഞെത്തി കേരളനാടിനെ
ഉയർത്തിയവർ
അവിടുണ്ട് .
കേരളത്തെ കൈപിടിച്ചുയർത്തിയവർ
അവിടുണ്ട് 
ആ കണ്ണീരിന് കഥപറയും .
കരിമണൽ കഥ പറയും.

ഗ്രാമഭംഗിയിൽ
പാടവരമ്പും പുഴയും
തെങ്ങും കാവും കുളവുo
നിറഞ്ഞാടുമ്പോൾ .
കരിമണൽ പകരുന്ന ജീവതാളം.
ആലപ്പാട് ഒരു കരയുണ്ട് .

കമ്പനികൾ നിറയുന്നു
ഖനനംചെയ്ഡു,
കരിമണൽ കവരുമ്പോൾ
ആലപ്പാടിന് നെഞ്ചകം
പിടയുന്നു ...
ഓരോ കണ്ണിൽ നിറയും
കണ്ണീർ ഉപ്പുകടലാകുന്നു . 
ആലപ്പാട് ഒരു കരയുണ്ട് .

തീരത്തോടി കളിച്ചു
രസിച്ചു , ജീവൻ
പകർന്നാ തിരകൾക്കു
ഇന്ന് ചിരിയില്ല ..
തടുത്തു നിർത്താൻ
കഴിയില്ലാ ..പകയുണ്ട്..
ആലപ്പാട് ഒരു കരയുണ്ട് .

കാണു ലോകമേ
കേൾക്കുന്നാ രോദനം
സ്നേഹിച്ച മണ്ണിനുവേണ്ടി
അതിന് ജീവനുവേണ്ടി
കരയുന്ന തീരദേശം
ആലപ്പാട് ഒരു കരയുണ്ട്.
**Support Alappad, Stop Mining **

Thursday 3 January 2019

Riots the Virus


    Riots, the Virus

 Riots, the Virus

Endemic to pandemic

The virus always in mutation

Nourishment, dirty politics

Vectors, dogmatic beliefs

Adrenaline burns in mass

 Symptoms of bloodshed

Damages hearts, brains, senses

Diagnosing by court orders 

Closely observing leaders

Promotes radical activists

Media in celebrations

Ambulances sounds,

Visible the rotten streets

Stone dead, fires fumes

Humanity in casualty

The poor public in panic

Remedy; self immunize

“Supreme love” in Mind


മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...