Monday, 28 January 2019

ഞാൻ കണ്ട ചെമ്പകം.

     ഞാൻ കണ്ട ചെമ്പകം.
ദീനദാരുവായി ഒരു ചെമ്പകം
കണ്ടു ഞാൻ,
കണ്ണൻറെ ശ്രീകോവിലിൻ
തെക്കേ നടയിൽ.
വൃണിതമാം ശാഖിയിൽ
ഉറുമ്പുകൾ ഈച്ചകൾ
പൊതിഞ്ഞിരുന്നു.

ഹരിതകം നിറയുമാ ഇലകളിൽ .
കണ്ടു പിടഞ്ഞ ഞരമ്പുകൾ .
കേട്ടു കരിയിലകൾ ഉരസി
തീർക്കും ഞരങ്ങലുകൾ.
ഹരേ കൃഷ്ണ.....

ആ മരത്തിൽ അങ്ങിങ്ങ് കാണാം.
പ്രഭാത പൂജതൻ  ഒലികളിൽ
തൊഴുതുവിടരുന്ന പുഞ്ചിരിപൂക്കൾ .
ഒക്കത്തിരുത്തി കുഞ്ഞുകിളികളെ,
ശിഖരങ്ങൾ പിച്ചതേടുന്നു നിവേദ്യങ്ങൾ.
പാൽ പായസവും,പഴങ്ങളും .

ദിവ്യമാം ഹോമകുണ്ഡത്തിൽ
നിന്നും നീക്കം ചെയ്ത ചുടുചാരം
തീർക്കുന്നു  താപവാതം.
ശോകആര്‍ദ്രമായി
കണ്ടു ഞാൻ,
കണ്ണൻറെ ശ്രീകോവിലിൻ
തെക്കേ നടയിൽ,
 ചെമ്പകം.


എനിക്കു കിട്ടിയ കുളിർ ചന്ദനം
ആ ശാഖിയിൽ തൊട്ടുതഴുകി  .
നാസികയിൽ നിറയുന്നു
നറുമണം...
എൻ കൈയിൽ വീണു
ആ ചെമ്പകപൂക്കൾ.


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...