Tuesday 22 January 2019

മണ്ണിൻറെ ശില്പി മരിച്ചു.

                      മണ്ണിൻറെ ശില്പികൾ  മരിക്കുമ്പോൾ .
ദുരന്തം അറിയാതെ
ചായമടിക്കുന്ന മണ്ണിൻറെശില്പി.
പച്ച നെൽപ്പാടങ്ങൾ,
കൊറ്റികൾ, മണ്ണിരകൾ
മൈനകൾ. പച്ചകുതിരകൾ.
തോട്ടിലെ മീനുകൾ
ചുക്കിചുരുങ്ങി അവചത്തു .
നിൻറെ ശ്വാസത്തിലും
ആ വിഷതന്‍മാത്രകൾ .
നീ  മൗനിയാം നോക്കുകുത്തി.

ഈ സ്വർഗ്ഗഭൂവിൽ
മയങ്ങികിടക്കുന്നമണ്ണിൽ,
പൊള്ളുംകിരണങ്ങൾ
ചിതറുമ്പോഴും,
ചുവടുവെച്ച് വിയർപ്പുനനച്ചു
 ഉഴുതുമറിച്ചാമണ്ണിൽ ,
നിൻറെ സ്വപ്‌നങ്ങൾ പൂത്തു
നിറഞ്ഞു  കായ്കനികൾ .
നൈമിഷികമാ പുഞ്ചിരികൾ ,
തല്പരകക്ഷികൾ ലോഭവാണിഭവം
നടത്തി നിന്നേ വെള്ളപൂശി. 

പല പല കൊടികൾ നിനക്കായി ഉയർന്നു .
എല്ലും തോലുമായി നീ  തെരുവിലിറങ്ങി  
അപ്പോഴേക്കും കടങ്ങൾ,
മാറാരോഗങ്ങൾ...  കെട്ടുമുറുകി .
മരവിച്ച നിന്നെ കുഴിവെട്ടിമൂടി. 
നീ മണ്ണിൻറെ ശില്പി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...