Thursday 10 January 2019

കണ്മണികിളിയെ കണ്ടുവോ?

കണ്മണികിളിയെ കണ്ടുവോ?
ആരോ കൂട്ടുകൂടി ചുറ്റികറക്കി
പാട്ടിലാക്കി കൊണ്ടു പോയി
കൂട്ടിലാണേൽ തനിച്തായ്യി
അമ്മക്കിളി കരച്ചിലായി .
കണ്മണികിളിയെ കണ്ടുവോ ?


ചന്തമേറും വർണ്ണ തൂവലിൽ
ചമയങ്ങൾ ഇത്തിരിയെങ്കിലും വേണം 


സായംസന്ധ്യയിൽ പൊന്നുവാങ്ങി 


അച്ഛൻ വരുന്നുണ്ട് ,ഹൃദയമിടിപ്പ്കൂടുനുണ്ട് .


നാളെ കാലേ കല്യാണനേരം 


പൂമരത്തിന്ന് കൊമ്പിൽ 


ചടങ്ങുകൾ ഏറെയാണ്.
പാട്ടുണ്ട് പീലീവിരിച്ചാട്ടം ഉണ്ട്
അയൽകിളികൾക്കു അതികേമമാം സദ്യയുണ്ട്
മണവാട്ടിയായി മാറേണ്ട കണ്മണി...
അതിനുമുമ്പേ പറന്നുപോയി .
രാപകൽ കണ്ട സ്വപ്‌നങ്ങൾ
പ്രേമം പറഞ്ഞു ഛിന്നഭിന്നമാക്കി
അച്ഛനും അമ്മയും ആ കിളികൾ,
അനുകമ്പയില്ലാത്ത കണ്മണികൾ
അറിയുക അവർ തേങ്ങി തേങ്ങി
ആ കൂടു വിട്ടു പറന്നുപോയി ..

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...