Monday, 7 January 2019

കരിമണൽ കഥ പറയും *Support Alappad, Stop Mining **

കരിമണൽ കഥ പറയും
കരിമണൽ കഥ പറയും
ആലപ്പാട് ഒരു കരയുണ്ട്
കരയിൽ ഒത്തിരി വീടുണ്ട് 
വീടറിയും വള്ളങ്ങളിൽ
കടലറിയും മീനുണ്ട്
തുഴഞ്ഞെത്തി കേരളനാടിനെ
ഉയർത്തിയവർ
അവിടുണ്ട് .
കേരളത്തെ കൈപിടിച്ചുയർത്തിയവർ
അവിടുണ്ട് 
ആ കണ്ണീരിന് കഥപറയും .
കരിമണൽ കഥ പറയും.

ഗ്രാമഭംഗിയിൽ
പാടവരമ്പും പുഴയും
തെങ്ങും കാവും കുളവുo
നിറഞ്ഞാടുമ്പോൾ .
കരിമണൽ പകരുന്ന ജീവതാളം.
ആലപ്പാട് ഒരു കരയുണ്ട് .

കമ്പനികൾ നിറയുന്നു
ഖനനംചെയ്ഡു,
കരിമണൽ കവരുമ്പോൾ
ആലപ്പാടിന് നെഞ്ചകം
പിടയുന്നു ...
ഓരോ കണ്ണിൽ നിറയും
കണ്ണീർ ഉപ്പുകടലാകുന്നു . 
ആലപ്പാട് ഒരു കരയുണ്ട് .

തീരത്തോടി കളിച്ചു
രസിച്ചു , ജീവൻ
പകർന്നാ തിരകൾക്കു
ഇന്ന് ചിരിയില്ല ..
തടുത്തു നിർത്താൻ
കഴിയില്ലാ ..പകയുണ്ട്..
ആലപ്പാട് ഒരു കരയുണ്ട് .

കാണു ലോകമേ
കേൾക്കുന്നാ രോദനം
സ്നേഹിച്ച മണ്ണിനുവേണ്ടി
അതിന് ജീവനുവേണ്ടി
കരയുന്ന തീരദേശം
ആലപ്പാട് ഒരു കരയുണ്ട്.
**Support Alappad, Stop Mining **

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...