യുദ്ധം കഴിയുമ്പോൾ
ദൈവം മരിക്കുന്നു.
അത് ഉദ്‌ഘോഷിക്കുവാൻ
ഒരു പ്രവാചകനും
ഉടലെടുത്തില്ലിവിടെ
ഒരു 'അമ്മതൻ ശാപം
കർണ്ണശൂലമാകുന്നു.
അവതാരങ്ങൾ അമ്പേറ്റു
മരിക്കുന്നു ..കൃഷ്ണാ കൃഷ്ണാ
ദിവ്യാസ്ത്രങ്ങൾ
തൊടുക്കാൻ ആവനാഴിയിൽ
ഇട്ടുകൊടുത്തു
യുദ്ധം വികാരാവേശമാക്കി
വശംചേരുവാൻ
പോരാളികൾ അണിനിരത്തി
ഇടക്കിടക്ക് ഇടത്തു
തുടയിൽ കൈകൾ
അടിച്ചുകാണികും
വെറ്റിലകീറി പാതി
തിരിച്ചിട്ട്തുമ്പ് കാണിക്കും
മര്യാദകൾ വിട്ട്
ബന്ധങ്ങൾ മറന്ന്
ധർമ്മം പറഞ്ഞു
കൊന്നൊടുക്കാൻ
ആജ്ഞാപിക്കും
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
വേദപുത്തകസൂക്തങ്ങൾ
പാട് പാട് ഉറക്കെ പാട് .
കബന്ധങ്ങൾ കണ്ടോ ?
കരിയും പുകയും കണ്ടോ ?
പൊടിഞ്ഞുകിടക്കും
ആകാശകൊട്ടാരങ്ങൾ കണ്ടോ ?
കരിഞ്ഞുനിൽകും വൻമരങ്ങൾ
കണ്ടോ ,നിറവയറുമായി
പിടയുന്ന പെണ്ണിനെ കണ്ടോ? .
പിച്ചച്ചട്ടിയുമായി നിൽക്കുന്ന
പിള്ളാരെ കണ്ടോ ?ഏതു
കാട്ടിൽ നീ കൃഷ്ണാ
ധ്യാനിച്ചിരിക്കുന്നു മൗനിയായി.
യുദ്ധം കഴിയുമ്പോൾ
ദൈവം മരിക്കുന്നു.
ഓർക്കുക ഒരു അമ്മയുടെ
ശാപമേറ്റ് ദൈവം മരിക്കുന്നു..
No comments:
Post a Comment