Friday 14 May 2021

സത്യം വാർ (WAR) മൂലം

 സത്യം വാർ മൂലം 

എഴുതി എഴുതി നടക്കണം 

സത്യവാങ് മൂലം.

തോന്നും തോന്നും പോലെ

സഞ്ചരിച്ച ആ വഴികളിൽ 

സത്യവാങ് മൂലം

സത്യം വാർ മൂലം 

എനിക്ക് വേണ്ടത് വാങ്ങാൻ 

ഇനിഎത്രനാൾ   എഴുതണം 

ഈ  സത്യവാങ് മൂലം.

സത്യം വാർ മൂലം 

വീട്ടിലിരിക്കുമ്പോൾ 

മറന്നുപോകും മരണഭയം 

ഞാൻ എഴുതാം ഒത്തിരി 

സത്യവാങ് മൂലം 

വയറുകത്തുമ്പോൾ കണ്ണീർ 

പെരുമഴ പെയ്യുന്നു എന്ന 

സത്യവാങ് മൂലം 

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...