പ്രേമമിന്നുചിന്തുന്നു ചോര
പ്രേമമിന്നുകരിയുന്ന മാംസം
പ്രേമമിന്നു പേവാക്കുമാത്രം
പ്രേമമിന്നു തെരുവിൽ ആഭാസം.
ഇവിടെ ആ ആരാമം എവിടെ?
ഇണചേർന്നിരിക്കുമാ കിളികളോ എവിടെ ?
ഹൃദയരാഗങ്ങൾ കേൾപ്പതു൦ എവിടെ ?
ദീർഘകാല൦ ജീവിക്കേണ്ട യാത്ര
തമ്മിൽ കരുണകാട്ടി യാത്ര
തുടരുക കാമുകീകാമുകന്മാരേ.
ആൾക്കൂട്ടത്തിൽ തിരഞ്ഞുപോകവേ
കണ്ടത് കരിന്തിരിയുമായി
"രണ്ടുപേരുടെ കണ്ണുകൾ"
കാണാം പടരുന്നു തീജ്വാല
ഗദ്‌ഗദം പറയുന്നു
പ്രേമമിന്നു ചിന്തുന്നു ചോര
പ്രേമമിന്നു കരിയുന്ന മാംസം.
No comments:
Post a Comment