പുഞ്ചവരമ്പത്തെ പെണ്ണേ..
മുണ്ടകൻ പാടത്തെ നെല്ലെല്ലാം
സ്വര്‍ണ്ണം വിളഞ്ഞതുപോലെ
കൊയ്യട്ടെ ഞങ്ങൾ അതെലാം
തക തെയ്യാരെ തെയ്യാരെ തെയ്യാ.
ആണാളെ ആണാളെ നിങ്ങൾ
ഇന്ന് പാടത്തുകൊയ്യാനായി വേണ്ട.
മലയത്തി പെൺ കിളിയെത്തും
അവൾ കൊയ്തുമെതിച്ചങ്ങുവെക്കും.
തക തെയ്യാരെ തെയ്യാരെ തെയ്യാ.
ചുണ്ടത്ത് എരിക്കുന്നു ബീഡി
ഹോയ് , ചെംതെങ്ങിന് കള്ളേറെമോന്തി
പുഞ്ചവരമ്പത്തെ പെണ്ണേ
നിന്നേ കുറിച്ചൊന്നുപാടി.
തമ്പ്രാൻ, നിന്നേ കുറിച്ചൊന്നുപാടി .
തക തെയ്യാരെ തെയ്യാരെ തെയ്യാ.
കുഞ്ഞിപ്പുകാറ്റിൽ നീ പാറും
പൂനെല്ലിന് തണ്ടുകടിച്ചു
മൊഞ്ചുള്ള "തത്തമ്മപെണ്ണേ" .
പുഞ്ചയ്ക്കു കൊയ്ത്തിനുമേളം
മൊഞ്ചുള്ള "തത്തമ്മപെണ്ണേ"
നീ പുഞ്ചക്ക് കൊയ്ത്തിനുമേളം
തെയ്യാരെ തെയ്യാരെ തെയ്യാ
തക തെയ്യാരെ തെയ്യാരെ തെയ്യാ.
No comments:
Post a Comment