Wednesday 18 March 2020

മലയത്തിപ്പെണ്ണ്"

മലയത്തിപ്പെണ്ണ്"
ചെമ്പാക്കുപോലൊരു പെണ്ണ്
ചെഞ്ചുണ്ടിൽ പുഞ്ചിരിതീർത്തു
ചെങ്കുത്താമലയിൽ ചരിഞ്ഞു കിടന്നു
കാലെമേഘക്കൂന്തൽചിക്കിച്ചിക്കി കോട-
മഞ്ഞിൻ പുതപ്പുമാറ്റിയുണർന്നു.
അവളെ നോക്കി പൂങ്കോഴികൾ കൂവിവിളിച്ചു
ലാസ്യഭാവത്തിൽ പെണ്ണവൾനിന്നു.
ആ മലമുകളിൽ ഉദയം പിറന്നു
ഇളകും ഓലത്തുമ്പിലൂടെ നോക്കി
മിന്നും പൊന്നരിവാൾ
ആ മലയിൽ കരിങ്കലിൽ
തേച്ചു തേച്ചു മിനുക്കിയാപ്രഭയിൽ
പാടത്തേക്കു മന്ദമന്ദം പാദംവെച്ചു
കണ്ണാടിത്തോട്ടിലെമുത്തുകൾ കിലുക്കി
പൊൻകതിരുകൾ തലോടിക്കളിച്ചു
അവൾക്കായി വർണ്ണപൂക്കൾ
നിറഞ്ഞു വയൽക്കിളികൾ
പാടി പാറിപ്പറന്നു "സൂര്യാ
സൂര്യാ നീചുന്ദരി മലയത്തിപ്പെണ്ണ്".

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...