Wednesday 4 March 2020

കോമരങ്ങൾ


കോമരങ്ങൾതീർത്തും കോമാളിയാകുന്ന കോമരങ്ങൾ
കാമാഗ്നിയിൽ നിർജീവമായ കോമരങ്ങൾ
അവർക്കിടയിൽ ഞാൻ ഓർത്തുപോയി
ഓര്‍മ്മയിൽ തെളിയുന്ന ആ കോമരത്തെ
കാവിൽ പൂജയ്ക്ക് തുള്ളുന്ന കോമരങ്ങൾ   ,
നിർദ്വന്ദ്വന്നെ തിരയും നിർധനനായ കോമരത്തെ.
നെറ്റിപ്പട്ടം ചാർത്തിയ  കൊമ്പൻറെ മുമ്പിലും
തുള്ളിയാടുന്നാനിറമുള്ള നിർദോഷകോമരങ്ങൾ.
തിമിർക്കുമാപൂരവും ചിങ്കാരിമേളവും.
ഉയർത്തിപ്പിടിച്ച ഒരു ദേവി തൻ വാളുമായി
ഓർമയിൽ തെളിയുന്നു കോമരങ്ങൾ
കളഭവും പുഷ്പങ്ങളും കാറ്റിൽപ്പറത്തിയാ
ഒരു കോമരം അരികിൽ വന്നുചോദിക്കുന്നു
നാക്കുനീട്ടി ചുവന്നകണ്ണുമായി കുടിക്കാൻ
കരിക്കും തുള്ളുവാൻ പൂക്കുലകളും
കാവിൽ പൂജയ്ക്ക് തുള്ളുന്ന കോമരത്തെ
ക്ഷേത്രക്കളരിയിൽ കണ്ടു കനലുകൾ
കർപ്പൂരമിവയെരിയുന്ന തീകുണ്ഡങ്ങൾ
കുരവകൾ നിറയുന്നു ആർപ്പുവിളികൾ കൂടുന്നു
ചുറ്റും മുഴങ്ങുന്നു മണിനാദം
പുകയിൽ ചന്ദനത്തിരിഗന്ധം.
ആ നേരം തിമിർത്താടി ആർത്തുകരഞ്ഞു
കളേമ്പരമാകെ കനൽ വാരിതൂത്തു
ഭക്തിതൻ ലഹരിയിൽ തമസ്സിൽ
കുഴഞ്ഞുവീഴുന്ന പാവം കോമരത്തെ.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...