Tuesday, 31 March 2020

മറുനാടൻ കിളി

 മറുനാടൻ കിളി


മറുനാടൻ കിളി
സ്വദേശം വിട്ടു പാറിയാക്കിളി
ഇന്ന് മറുനാടൻ കിളി
ഒരു മറുനാടൻ കിളി
കൊക്കിൽകൊളാവുന്നതൊക്കെ
കൊത്തിപ്പെറുക്കിയാക്കിളി.
കിടക്കപ്പൊറുതിയില്ലാത്ത
ജീവിതത്തിൽ കിടക്കാടംതീർത്തു
ആ കിളി ,സ്വപ്‌നങ്ങൾ
തൻ വർണ്ണച്ചിറകുകളിൽ
പാടി പറന്നക്കിളി ...
ഒരു മറുനാടൻ കിളി .
ചുമന്നുകൊണ്ടുവന്നാ
മുല്ലപ്പൂവസന്തം പകർന്നു
കാക്കത്തൊള്ളായിരങ്ങൾ
മരുഭൂവിൽനിന്നും മലനാട്ടിലേക്കു൦.
ആ പച്ചപ്പിലാരും കണ്ടില്ലെ...
കണ്ണീരും മൂകയാതനയും
ചുട്ടുപൊള്ളും മണലിൽ
നിന്നും ഒരു ഉഷ്ണക്കാലം
തിരികെ പറന്നുവരവെ
പകര്‍ച്ചപ്പനിപിടിച്ചു
ആ ചിറകുകൾ വിറച്ചു
പാവം മറുനാടൻക്കിളി
ഒറ്റതിരിഞ്ഞാരും
കാണാതെ ഒരു ദ്വീപിൽ
താഴ്ന്നിറങ്ങി കിടന്നുപിടച്ചാ
മറുനാടൻ കിളി .
ഇനിയുണ്ടോ കണ്ണാടിപ്പുഴതേടി
ആപച്ചപ്പാടവും കരിമലകളും തേടി
ഒരു യാത്ര ,മറുനാടൻ കിളിയുടെയാത്ര
അടുത്തില്ലാരും അറിഞ്ഞില്ലാരും
അവിടെക്കിടന്നു മരിച്ചു.
അപ്പോഴും ചിലമൈനക്കിളികൾ
നാട്ടിലാകെ ഇടയ്ക്കകൊട്ടി
പരിഹാസമാടെ പാടുന്നു
പറയുന്നു പരദേശി ...
കിനാവുകൾ ബാക്കിയാക്കി
പൊഴിയുന്നു പൂക്കൾ വീണുകിടക്കുന്ന
മറുനാടൻ കിളികൾക്കായി .

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...