Sunday 8 March 2020

ഒട്ടകം

  ഒട്ടകം 

പച്ചവെള്ളംകുടിക്കാതെ പച്ചപ്പുകാണാതെ
മരുഭൂവിൽ അസഹ്യമാം യാതനകളിൽ
അലഞ്ഞായുസുതീർക്കുന്ന  ഒട്ടകം 
പാദുകങ്ങളില്ലാതെ ചുട്ടുപൊള്ളും
വെയിലിൽ  ആ പൊൻ മണലിൽ
ഭാണ്ഡം ചുമ്മക്കുന്നവൻ ഒട്ടകം
ഒരുപുരുഷായുസ്സു തീരുമ്പോൾ
തൊക്കുകൾചുക്കിചുളിഞ്ഞു കാഴ്ചമങ്ങി
ബന്ധുക്കളെ തിരയുന്നാ ഒട്ടകം .
ഉറ്റവർ തന്നെ പറയുന്നു...
നിൻറെ ഭാണ്ഡത്തിൽ ഒന്നുമില്ല.
നിസ്‌നേഹസമൂഹമേ ലജ്ജിച്ചു
തലതാഴ്ത്തുന്നു,പൊഴിക്കാൻ കണ്ണീരില്ല.
ഉടയോന്നെ നമസ്ക്കരിച്ചു
കഴുത്തു നീട്ടി ഈന്തമരത്തിൻ
തണലിൽ മരണംവരെയുറങ്ങട്ടെ...
എമ്പാടുമൊന്നുനോക്കി ചിറകടികൾ
കേൾക്കുന്നപോലെ അത് കഴുകനോ
കൊത്തിപ്പറിക്കാൻ ഇറങ്ങുന്നതോ
അതോ ദൈവത്തിൻസ്വന്തം
നാട്ടിലെത്തിക്കാൻ വരും
രാജഹംസങ്ങളോ .......?
അപ്പോൾ മണിഹർമ്യങ്ങളിൽ
പത്രതാളുകളിൽ വാർത്തകണ്ടു 
പനിബാധിച്ചൊരു ഒട്ടകം ചത്തു.
അങ്ങനെ എത്രയോ ഒട്ടകങ്ങൾ.
ഒന്നുമില്ലാതെ ആരുമറിയാതെ
കിടപ്പൂമരുഭൂവിൽ .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...