Sunday 29 March 2020

ചുറ്റും പൊല്ലാപ്പുകൾ

ചുറ്റും പൊല്ലാപ്പുകൾ  
കിളികൾ പറന്നു പാടുന്നു
എവിടെ നിൻ മതിലുകൾ
പൂക്കൾ വിടർന്നു ചിരിക്കുന്നു
എവിടെ നിൻ ആചാരങ്ങൾ .
വിജനമാം തെരുവുകളിൽ
പട്ടികൾ ഓരിയിട്ട് ഓടുന്നു.
ഈ കണ്ട വഴികളിൽ
വണ്ടികളില്ല പുകയും പൊടിയുമില്ല
പഴങ്ങളും തിന്ന് കാടുകളിൽ 
ചാടിച്ചാടിയൂഞ്ഞാലാടിയ 
കുരങ്ങന്മാർ, അലഞ്ഞമാനുകൾ
വിരണ്ട കരിവീരന്മാർ 
കണ്ടുസുഖസുഷുപ്‌തിയിൽ
മേവുവാൻ പട്ടണവഴികളിൽ .
പ്രബലന്നായ മനുഷ്യനു
ചുറ്റും മഹാമാരി നിറയുന്നു
കുതിച്ചോടിയാ കാലുകൾ
ദുസ്ഥിതിയിൽ പിൻവലിയുന്നു ,
കാണുവാൻ കഴിയാത്ത കോവിഡ്
കലിതുള്ളി പുതുതീരങ്ങൾ തേടുന്നു.
ശാസ്ത്രം കിതക്കുന്നു.
എങ്കിലും പരിശ്രമം തുടരുന്നു
ഭൂമിയിലെ മാലാഖമാർ
ഭിഷഗ്വരന്‍മാർ ആശ്വാസമായി
ആതുരാലയങ്ങളിൽ
രോഗികളോടൊപ്പം നിൽക്കുന്നു.
എവിടെനിൻറെ വേദങ്ങൾ
പുരോഹിതവർഗ്ഗങ്ങൾ ഫൂ
കച്ചോടംപൂട്ടിഇളിഭ്യരായി
കാണാത്ത സങ്കേന്തങ്ങളിൽ
ദൈവത്തെ ശപിക്കുന്നു
ശവപ്പെട്ടികൾ അന്ത്യ
ചുംബനമേൽകാതെ
കണ്ണീർപ്പൂക്കളുമായി
ഈ സ്വർഗ്ഗഭൂവിലലിയുന്നു.
ഇനിയുണ്ട് നാളെ നമ്മുക്കായി
പുതുമനുഷ്യൻ്റെ പിറവി 
ഓരോ പുതുമനുഷ്യൻ്റെ
പിറവിക്കായി  കാത്തിരിക്കാം
ഇനിയും പൊല്ലാപ്പുമായി
വരരുതെ കീടങ്ങളെ ....
പൊൻപുലരിക്കായി കാത്തിരിക്കാം.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...