Monday 11 November 2019

അമ്മപ്പൂച്ച

അമ്മപ്പൂച്ച
ഇറച്ചികഷ്ണത്തിനായി
ലഹരിയിൽ തെരുവുകളിൽ
കടിപിടി കൂടും മനുഷ്യനായ്ക്കളെ
പേ നായ്ക്കളെ ...
മീനും വെള്ളച്ചോറും
കൊടുത്തു അടുക്കൽ
വിളിച്ചു തലോടി.
ആ പൂച്ചയെ ,.അമ്മപ്പൂച്ചയെ.
വീട്ടുപടിയിലിരുന്നു
കൈകൾ നക്കിത്തുടക്കവേ
കെണിയൊരുക്കി
പിടലിയിലാക്കി കയർകുരുക്കി.
വലിച്ചിഴച്ചു ആ തെരുവിൽ.

ചോരപൊടിഞ്ഞ അമ്മപ്പൂച്ചതൻ
ഹൃദയം തേങ്ങി...
കൈകാലുകൾ പിടഞ്ഞു
കുടലുകൾ കുലുങ്ങി
മൃദുരോമങ്ങൾപൊഴിഞ്ഞു
ഉദരത്തിൽ നാഡിഞരമ്പുകൾ
തെളിഞ്ഞു ....കാളരാത്രിയിൽ
ഗർഭപാത്രത്തിൽ തന്നെ
കണ്ണുവിരിയാത്ത
കുഞ്ഞുങ്ങളേം കൊന്നു.
കടിപിടി കൂടും
പേ നായ്ക്കളെ ...
പിൻതുടരട്ടെ നിങ്ങളെ
പുനർജനിക്കും ആ പൂച്ചകണ്ണുകൾ
കടിച്ചുമാന്തും കാട്ടുപൂച്ചകൾ
വിറച്ചുവീഴും തെരുവുകളിൽ
അതുലോകം കാണട്ടെ .
പേ നായ്ക്കളെ ...
വിനോദ് കുമാർ വി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...