Friday 1 November 2019

എരിയുന്ന വയറിന്റെ തീയാണ് പ്രശനം

എരിയുന്ന വയറിന്റെ തീയാണ് പ്രശനം 
ഭരണഘടന തൻ ശില്പിയെ
ഓർത്തുഞാൻ
ജാതി പറഞ്ഞു നിലത്തിരുത്തിയ
അംബേദ്ക്കറേ ഓർത്തു ഞാൻ .

അക്ഷരമുറ്റത്തും മതം പറഞ്ഞു
കുട്ടികളെ ചേർക്കും ഗുരൂക്കന്മാരെ
വിശപ്പാണ് ദൈവം
എന്ന് വിശക്കുന്നവനെ വിളിച്ചു
പഠിപ്പിക്കണോ ...


ഈശ്വരനെ അറിയാൻ മതമല്ല
വിശപ്പാണ് വേണ്ടത് എന്ന്
പഠിപ്പിച്ചു കൈയടി നേടിയ
പച്ചയാം മനുഷ്യനെക്കണ്ടു ഞാൻ .
നിലത്തിരുന്ന നിന്നെ
ജയിലിൽ അടക്കും ...
എന്ന് പറഞ്ഞപ്പോൾ
വിശന്നപ്പോൾ തല്ലികൊന്ന മധുവിനെ
ഓർത്തുഞാൻ ..

നീ മനുഷ്യനാണ് എന്ന് പറഞ്ഞപ്പോൾ
വേദിവിട്ട മൃഗങ്ങളെ കണ്ടു ഞാൻ.
നീ വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ
ചണ്ഡാളനാം ദൈവത്തെ
പ്രാർത്ഥിച്ചു ഞാൻ..

വിനോദ് കുമാർ വി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...