Sunday 17 November 2019

ആ പറങ്കിമാവും

വെട്ടിമാറ്റി ആ പറങ്കിമാവും.
പറങ്കിമാവിൻ കൊമ്പിൽ
ഓടിച്ചാടും അണ്ണാൻ കുഞ്ഞേ
കാറക്കുണ്ടി കാർന്നുതിന്നു
അങ്ങേവീട്ടിലെ തറയോട്ടിൽ
ചാടി ചാടി പോയീടല്ലേ.
ഗേറ്റടച്ചിട്ടേക്കയാണ് ..
അന്തിനേരം പാറിയെത്തും
ചില്ലമേലെ അടിപിടി കൂടും വവ്വാലുകളെ
പൂങ്കുലകൾ കുലുക്കി
പറങ്കിപ്പഴം ചപ്പിതിന്നു...
കശുവണ്ടി അയലത്തെങ്ങും
വലിച്ചെറിഞ്ഞു പോയീടലെ.
വേട്ടനായ്ക്കൾ കുരച്ചുചാടും .
പക്ഷിമൃഗാദികളെ ,കൂട്ടുകാരെ
ഇനി പറങ്കി മാവു വെട്ടിക്കളയാനില്ല
ചുട്ടുതിന്നാൻ കശുവണ്ടിവേണം
ചപ്പി തിന്നാൻ കാറപ്പഴവും വേണം
വേനൽ കാറ്റിലോ മഴയിലോ
പരിസരം മറന്നു ആ
പറങ്കിമാവ് ഒന്നു ചാഞ്ഞു
അയലത്തെ മതിലിൽ തൊട്ടു
പിന്നെ പിണക്കമായി...
കരിയില വീണു
കാറക്കുണ്ടി വീണു
കശുവണ്ടി വീണു
മെമ്പറെത്തി സിറ്റിങ്ങായി
വ്യവസ്ഥയായി മഴുകൊടുത്തു
വെട്ടിമാറ്റി ആ പറങ്കിമാവും
കണ്ടു വിഷമം തോന്നി.
തീരുമാനമായി...

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...