പൂവല്ല പൂവല്ല നീ സൂര്യകാന്തി
എൻ മനോരാജ്യത്ത് എപ്പോഴും
ഏകമുഖവുമായി ഉദിച്ചുനിൽക്കും
ഇക്കാണും മണ്ണിലെ സൂര്യനല്ലോ
ചുംബിക്കാൻ കഴിയുന്ന സൂര്യനല്ലോ
പുൽകി പൂമ്പാറ്റകൾ മിണ്ടുന്ന സൂര്യനല്ലോ
പൂവല്ല പൂവല്ല നീ സൂര്യകാന്തി.
ഈ കാണും മണ്ണിലെ സൂര്യനല്ലോ
വാടാനിരകളായി പാടമാകെ
ഒരായിരം ഒരായിരം സൂര്യനല്ലോ
സൂര്യസ്ഫുലിംഗങ്ങൾ മിന്നുമായിതളുകൾ
വര്‍ണ്ണശബളമാമിഴികളല്ലോ.
കാറ്റിലാടവേ കൃഷ്ണമണികളിൽ
തുളുമ്പുന്ന എണ്ണക്കണികകൾ
ഉരുകിയൊലിക്കും കണ്ണീരല്ലോ
പൂവല്ല പൂവല്ല നീ പ്രിയ സൂര്യകാന്തി.
ഈ കാണും മണ്ണിലെ സൂര്യനല്ലോ
No comments:
Post a Comment