മഴപ്പെണ്ണ് കൂടിയ കല്യാണ൦
ആറ്റുനോറ്റു അവർ കാത്തിരുന്ന
ആ ദിവസം വന്നെത്തി
ഉൾക്കാട്ടിലൊരു കുറുക്കൻറെ കല്യാണം
കണിശക്കാരി പെണ്ണ്
കുറുമ്പത്തിയല്ലേ പെണ്ണ്
വേഗം ഒരുങ്ങിവായൊ മഴപ്പെണ്ണ്
അപ്പോഴെ കരിമഷി കുറെ വാരിത്തേച്ചു
മേഘരഥവാനിൽ കയറി
കറങ്ങി തിരിഞ്ഞിരുന്നു.
ഇടക്കിടെ മിന്നൽ ചിരിയുതിർത്തു
കാല്‍ത്തള കുലുക്കിയിരുന്നു
ഒരുപരുവത്തിൽ പൊന്നുമിട്ടു
ചേലയുടുപ്പിച്ചു സൂര്യൻ അവളെ
ഒരുക്കി മാരിവിൽ കുടകൊടുത്തു ,
കുറുമ്പി ഓടിയിറങ്ങി വളച്ചു
കാറ്റിൽ പറത്തി പാടവരമ്പിൽ
കുലശംചൊല്ലി ഓരോ പൂക്കൾ
കുലുക്കി തുള്ളി ചേറിൽ ചുവടുവെച്ചു
വേഗം ഓടിവാടി മഴപ്പെണ്ണേ
കൊഞ്ചിച്ചു വഷളാക്കുകയല്ലേ
തുടക്കൊരു നുള്ളുകൊടുത്തു
കൈത്തോട്ടിലേക്കു എറിയുമെന്നുപറഞ്ഞു
ഭൂമിതള്ള വാപൊത്തിപ്പിടിച്ചു
കീറ്റലാരും കേൾക്കാതിരിക്കാൻ
കുറുക്കന്റെ പെങ്ങന്മാരോ കുരവയിട്ടു ,
ചെറുക്കന്നും കൂട്ടരും എഴുന്നള്ളുമ്പോൾ
താള൦ ചവിട്ടി ഒളിച്ചുകളിച്ചു
മഴപ്പെണ്ണ് കൂടിയ കല്യാണ൦
No comments:
Post a Comment