ആശിച്ചു ആശിച്ചു കാതോർത്തിരുന്നു
ആൽച്ചുവട്ടിൽ നിൻ കാൽപ്പെരുമാറ്റം
കാതോർത്തിരുന്നു ,ആരുംകാണാതെ
അകലെ നിന്നും നീ അരികെവന്നു
പ്രണയത്തിൻ മധുരമാം പാൽപ്പായസ൦
ഒരു വാഴയില കുമ്പിളിൽ എൻ ചുണ്ടിൽ
നീ പകർന്നു തന്നു..
ചന്ദ്രികേ നീ പകർന്നുതന്നു.
ആ മോതിര വിരലാൽ ഹരിചന്ദന൦
നെറുകയിൽ വരച്ചുതന്നു ,ഈശ്വര
ചൈതന്യം ചുറ്റും നിറഞ്ഞിരുന്നു
ആഘോഷമായിരുന്നു ഹൃദയത്തിൽ
ആൽമര പച്ചപ്പിൽ ഇണക്കിളികൾ
കൊഞ്ചലുകൾ തുടർന്നു
അതുകണ്ട് ത്രിസന്ധ്യയിൽ
കർപ്പൂരഗന്ധമേറും കാറ്റും
താരങ്ങളും ദീപങ്ങളും
ഒളിച്ചുകളിച്ചു ചിരിച്ചുനിന്നു.
No comments:
Post a Comment