വിടവാങ്ങുവാൻ കഴിയില്ല
വിടവാങ്ങുവാൻ കഴിയില്ല
വാനിൽ നിന്ന്,
വിടവാങ്ങുവാൻ കഴിയില്ല
ഭൂവിൽ നിന്ന്
വിടവാങ്ങുവാൻ കഴിയില്ല
നൺപ്പുള്ള ഓരോ പുൽനാമ്പിടും
ഈ കാണും വഴികളിൽ നിന്ന്
സ്നേഹിക്കുമോരോ മനസ്സിൽ നിന്ന്
വിടവാങ്ങുവാൻ കഴിയില്ലെന്ന്
സൂര്യൻ എന്നും പറഞ്ഞിരുന്നു.
കടലിനരികെയേറക്കുറേ മേഘപുതപ്പു
മൂടി പ്രദോഷ സൂര്യൻ ചിരിച്ചുനിന്നു .
ചേക്കേറും കിളികൾ ചാരെ
ഗദ്ഗദം ആശംസപാടി ചെന്നു.
കണ്ണിണകൾ പൂട്ടി ചെംതാമര
ചെണ്ടുകൾ കരഞ്ഞിരുന്നു.
ദീപങ്ങൾ ഒരുക്കി ഒരായിരം
താരങ്ങൾ മിന്നുന്നു.
ഇഷ്ടാർത്ഥം സൂര്യനും
വിടവാങ്ങിപോയെന്നോ ?
രാത്രിമഴയിൽ കനവുകണ്ടു
കണ്ണെഴുതി പൊട്ടും കുത്തി
വെള്ളചേല ചുറ്റി മുല്ലകൾ
ചന്ദ്രോദയം കാത്തുനിന്നു.
രാപ്പാടികൾ പാട്ടു തുടർന്നു
മിന്നാമിന്നികൾ പാറവെ
ഇരുട്ടിലും വെളിച്ചമായി
ഞാനുണ്ടെന്നും ....സൂര്യൻ
എന്നും പറഞ്ഞിരുന്നു.
Vinod Kumar V
No comments:
Post a Comment