നേർസാക്ഷികൾ
അമ്പലം കത്തുന്ന പോലൊന്ന്
തോന്നി ,എൻറെ ദൈവത്തിൻ
പുണ്യവിഗൃഹം കത്തുന്നപോലെയും
തോന്നി കാട്ടുമൃഗങ്ങൾ
കരിയാന കൂട്ടങ്ങൾ
നേർസാക്ഷികൾ .....
കത്തിച്ചു എറിഞ്ഞൊരു
തീപ്പന്തം തിടമ്പേറ്റിയ
ഒരു കാട്ടുകൊമ്പൻറെ മസ്തകം
ഉരുക്കി ,മാംസത്തിന് ഗന്ധം
രുചിച്ചവർ സുകവാസ കേന്ദ്രങ്ങളിൽ
രമിക്കും നേർസാക്ഷികൾ ....
മനുഷ്യത്വമില്ലാ കാഴ്ചകൾ
കാടുകേറിയും തീർത്ത
മനുഷ്യരെ ,ചങ്ങലയിലും
തറച്ചആനയെ ആറാട്ടിന്
മുന്നോട്ടുകൊണ്ടുവരുമ്പോൾ
തൊഴുകൈയോടെ ഞാനും
ക്രൂരതകൾക്ക് നേർസാക്ഷിയായി
No comments:
Post a Comment