പടിവാതിലിൽ വന്നൊരാ
പനിനീർപ്പൂവുകൾ പിന്നെയും
പിണങ്ങി പരിഭവം പറയുംപോലെ..
ഒരു കൈക്കുമ്പിൾ കുളിർ
ജലം തളിച്ച് തഴുകവേ ചെം
ഇതളുകൾ തുടിച്ചു ഹൃദയംപോലെ
അതിൻ ചൊടിയിലെ ചുവപ്പിൽ
മയങ്ങി എൻ കണ്ണുകൾ
ചിമ്മിപ്പാറുമാ ചിത്രശലഭംപോലെ...
പടിവാതിലിൽ വന്നൊരാ
പനിനീർപ്പൂവുകളിത്തിരിനേരം കൊണ്ടു
ഇണങ്ങി കുണുങ്ങി ചിരിക്കു൦പോലെ...
No comments:
Post a Comment