ഒരു പ്രണയമരമായി
നമ്മൾ വാനിലാടും രണ്ടു ശിഖരങ്ങൾ
രാപ്പകലുകൾ കാറ്റിലാടി മഴയിലാടി
കണ്ടു എത്രയെത്ര വർണ്ണസ്വപ്നങ്ങൾ
തങ്കസൂര്യൻ തന്ന പൊൻദീപവുമേന്തി
പച്ച പിടിച്ചൊന്നായി താലമേന്തി പ്രണയ
പ്രകാണ്‌ഡമായി എന്തും നേരിടാൻ പ്രാപ്തരായി
ഭാവഭേദങ്ങളോടെ വന്ന ഋതുക്കളിൽ
ഒരു ഹൃദയമായി നിൻമിഴികൾ എൻ
മിഴികൾ എന്നും തൊട്ടുതലോടി,
തളിർത്തുവാ കവട്ടയിൽ. കുഞ്ഞുപൂക്കൾ
പ്രണയിച്ചു പ്രണയിച്ചു ഇനി താഴേക്കിറങ്ങാം
കൂടുക്കൂട്ടാൻ പാടും കിളികൾ പാറിയെത്തി
നോക്കി ,നമ്മൾ കെട്ടിപുണർന്ന് വേരുകളായി
ഒടുക്കം മണ്ണിൽ കരിയിലകളോട് പ്രണയ
കഥകൾ പറഞ്ഞു പുഴയുടെയരികിലായി
മനോഹര ഭൂവിൽ ഒരു പ്രണയമരമാകാം.
No comments:
Post a Comment