ദൈവത്തെ രക്ഷിപ്പാനായി
മനുഷ്യർ എന്തൊക്കെവേണേലും
ചെയ്യും ,കൂട്ടമായി എത്തിചേരും
എത്രയെത്ര ത്യാഗങ്ങൾ
വേണേലും സഹിക്കും.
ദൈവത്തെ രക്ഷിപ്പാനായി.
ഒടുവിൽ ദൈവംചിന്തിച്ചു
ഭിക്ഷാംദേഹിയായി ദിക്കുകൾ തോറും
അലഞ്ഞു തെരുവിൽ നിൽപ്പൂ
കാണാൻ ദീനദയാലുവാം മനുഷ്യർക്ക്
കഴിയും ചോറുപ്പകർന്നു പൂജിക്കും
ദൈവത്തിൻ കണ്ണീർതുടച്ചു
ആ ദൈവത്തെ രക്ഷിക്കും ....
No comments:
Post a Comment