വെള്ളത്തിലാശാനുണ്ടേ
ചെല്ലപ്പനാശാൻറെ മുറ്റത്തടപ്പില്ലാ
ചെപ്പിൽ ഏതാണ്ട് നെല്ലിപ്പലകയോളം
ചേറുകലങ്ങിയ വെള്ള൦ തുള്ളുന്നുണ്ടെ ..
ചുറ്റും വെള്ളത്തിലുണ്ടായ പച്ചപായലുണ്ടെ
ചടുലമായി ചുവടുവെച്ചു ചാടിതുള്ളുന്ന
ചേലുള്ള വെള്ളത്തിലാശാനുണ്ടേ ...
ചെല്ലപ്പനാശാൻ താഴ്ത്തിയിട്ട തൊട്ടിയിൽ
ചാടി കയറി വെള്ളത്തിലാശാൻ
പല്ലക്ക് പോലതുതോന്നി മുമ്പോട്ടും
പിൻമ്പോട്ടും നീങ്ങി കണ്ണാടിവെള്ളത്തിൽ
തുള്ളികളിച്ച ചങ്ങാതം പറഞ്ഞു വിതുമ്പി.
ഇന്ന് കിടക്കപ്പൊറുതി പോയി
ചൊടിച്ചുകൊണ്ടു ചുഴറ്റി കപ്പിയും
തൊട്ടിയും നശൂലം പറഞ്ഞൊരേറും.
കണ്ണുതള്ളിപ്പോയി ഞരങ്ങും കപ്പിയും
കയറുമായി പറന്നുപോയി വീണതോ
കരിഞ്ഞുവീണൊരു വാഴത്തടത്തിൽ.
വെള്ളിച്ചരടുകൾ തീർത്തു വാനം
തുന്നിച്ചേർക്കും തോടും കുളവും കിണറും
ആ നേരം എള്ളിട എഴുന്നേറ്റുനടക്കാൻ
കാലുകൾക്കാവുമോ കണ്ണീരിൽ
കരിയിലകളിലൊളിച്ച വെള്ളത്തിലാശാന് ?
No comments:
Post a Comment