പൈതൃക കാഴ്ചകൾ
പൈതൃക കാഴ്ചകൾ തേടി
ചിന്തകളിൽ ഇന്ന് ഞാൻ
പോകുന്നു ഏകോദര
സഹോദരഭാവം നിറഞ്ഞ
എൻറെ ഗ്രാമത്തിലേക്ക്
ചിന്തകളിൽ ഇന്ന് ഞാൻ കണ്ടു
പ്രിയ മുത്തശ്ശനോടൊപ്പം.
പുഞ്ചപ്പാടങ്ങൾ അവിടെ
മേയുമാ കന്നുകാലികൾ ,
തോട്ടിൽ ഓളം തീർത്തുപോകുമാ
ആ വഞ്ചികൾ തീർത്ത വഞ്ചിപ്പാട്ടുകൾ
ആടും തെങ്ങുംതോപ്പുകൾ
കേൾക്കാ൦ എങ്ങും കിളിപ്പാട്ടുകൾ
പ്രിയ മുത്തശ്ശനോടൊപ്പം
പോകുന്നു ഇനി മുത്തശ്ശിയോടൊപ്പം
കാവും അമ്പലവും പൂജയും
നാമജപങ്ങൾ വിളക്കുകളും പൂക്കളും
ചെണ്ടമേളവും ആറാട്ടും
ചിന്തകളിൽ ഇന്ന് ഞാൻ കണ്ടു
പ്രിയ മുത്തശ്ശിയോടൊപ്പം
അമ്മ എഴുതിപ്പഠിപ്പിച്ച അക്ഷരങ്ങൾ
അമ്മപറഞ്ഞ കഥകൾ സാരാംശങ്ങൾ
കവിതകൾ അതിലെബിംബങ്ങൾ
ചിന്തകളിൽ ഇന്ന് ഞാൻ കണ്ടു
പകരുന്ന പൈതൃക കാഴ്ചകൾ
സ്നേഹനിധിയാം അമ്മയോടൊപ്പം
ഓടിച്ചാടിക്കയറി പട്ടാളക്കാരനാം
അച്ഛൻറെ തോളിൽ ഇരുന്നു
ഉത്സവം കണ്ട് ആർപ്പുവിളിച്ചു
തേരും കുതിരകൾ വലിച്ചു
ഉല്ലാസമോടെ കൊണ്ടാടും
ആഘോഷങ്ങൾ ഇന്ന് ഞാൻ കണ്ടു
ധീരനാം അച്ഛനോടൊപ്പം
പലവേഷങ്ങൾകെട്ടി
വയറ്റിപിഴപ്പിനായി ഇന്ന്
അകലങ്ങളിൽ അലയുമ്പോൾ
ആശ്വാസമായി ഉണ്ടാകുന്ന
പൈതൃക കാഴ്ചകൾ
No comments:
Post a Comment