മരിച്ചമുടിയുടെ മുഖംതേടി.
കവിക്കൊരു മുടിനാരുകിട്ടി
അയാളുടെ മാറിൽ ഇളകി
ഉരുണ്ട ചുരുൾ മുടിയുടെ
മുഖംതേടി എഴുതിത്തുടങ്ങി
ആ മുടിയുടെ ഒരറ്റത്ത്
കാളിയുടെ മുഖമാകാം
ചിലപ്പോള്‍ ദേവിയുടെ
മുഖമാകാം...ഉറച്ചുവിശ്വസിക്കാം
അത് പെണ്ണിൻ മുടിതന്നെ.
പാറിയെത്തിയ ആ കറുത്ത
നീണ്ടമുടിയുടെ പാദത്തിൽ,
ഗന്ധംകിട്ടി മുല്ലപ്പൂമ്പൊടിയാകാം,
കൃഷ്ണ തുളസ്സിതളിരിലകൾ ആകാം
തഴുകവേ മുടിയുടെ നടുവിലൊരു
കുളിരു൦ കിട്ടി, ചാറ്റൽ മഴയിൽ
തേച്ചുകുളിച്ച എണ്ണയാകാം
ഊറിപ്പോയ രക്തപ്പശയാകാം...
മരിച്ച മുടിയുടെ കവിതകിട്ടി .
Vinod Kumar V
No comments:
Post a Comment