Tuesday 10 November 2020

ചെന്താമര പൂവേ

    ചെന്താമരപ്പൂവേ 

ചേറിലാണെങ്കിലും ചെന്താമരപ്പൂവേ 

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം

പൂവിൻറെ ചുണ്ടിൽ പൂന്തേൻ  മാത്രം

തെന്നിയാടി തെന്നലിൽ നിറയക്കും 

രാപ്പകലുകൾ നറുമണം മാത്രം.

ഇതളുകൾ കളമൊഴികൾ കാതോർക്കും 

കൂർമ്പിച്ചകാതുകൾ മാത്രം

തൂവലാൽ തഴുകി പാടിപ്പാറും 

കുഞ്ഞിക്കിളികൾ നിൻ കൂട്ടുമാത്രം

മുത്തമിട്ടു പാറും വർണ്ണശലഭങ്ങൾ 

നീ തീർത്ത മായാജാലം മാത്രം

മഴത്തുള്ളി വീണാൽ പൂങ്കുടകിലുക്കങ്ങൾ മാത്രം

മഞ്ഞുത്തുള്ളികൾ വീണാൽ 

നിന്നിൽ തിളങ്ങും  വൈര്യങ്ങൾ മാത്രം 

ഇത്തിരിമീനുകൾ ഇക്കിളിയിട്ടിളക്കി  

സ്‌നിഗ്‌ദ്ധമാ൦ മേനിയിൽ പകരുന്ന 

 രോമഹർഷങ്ങൾ  മാത്രം 

എന്നും ചേലും സുഗന്ധവും പെരുമയും മാത്രം

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം

ചേറിലടർന്നുവീണാലോ പൂവേ

അസഹനീയമാം വേദനകൾ മാത്രം.

പിന്നെ  പഴുതാരയും പാറ്റയും പുഴുക്കളും

കറുമുറാ കടിച്ചുമുറിച്ചു എല്ലാംക്ഷണികമാക്കുന്നു

എങ്കിലും പറയാനുണ്ട് ഏറെ പൂവേ 

നിൻറെ സത്ഗുണങ്ങളുടെ മേന്മാത്രം

ചേറിലാണെങ്കിലും ചെന്താമരപ്പൂവേ 

പൂ മുഖത്തെന്നും പുഞ്ചിരിമാത്രം.  

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...