Tuesday 2 February 2021

പുഴയുടെ ഏലസ്സ്

 

   പുഴയുടെ ഏലസ്സ് 

ഒഴുകുമാപ്പുഴയൊരു സുന്ദരി 

പാൽനിലാവിൽ അവളുടെ 

അരയിലാക്കുലുങ്ങുമൊരു 

ഏലസ്സായി ഒരു തോണിയും. 

അതിൽ സ്നേഹമന്ത്രമായി 

അയാളും മൗനമായി കിടന്നിരുന്നു.



തമസിലാപുഴയുടെ അരയിൽ  

മിന്നും പുളകങ്ങളാകുമാ  

വെള്ളിയരിഞ്ഞാണത്തിൽ 

നാഭിച്ചുഴിയുടെ അരികിലായി   

തോണി കാറ്റിലിളകിയാടുമ്പോൾ.....


തുടിയുണർത്തി ചെറുസുഖം

പകർന്നു സുന്ദരീ നിൻ 

മറുതീരത്തേക്കു തെന്നവേ  

താമരപ്പൂക്കളെ ചുംബിച്ച 

പ്രണയമന്ത്ര ഏലസ്സിൽ 

വഞ്ചിക്കാരൻ  അന്തിക്കൂടാക്കി

നിത്യം ചുരുണ്ടുകിടന്നിരുന്നു.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...