പൂജക്കെടുക്കാത്ത പൂവേ
സസ്നേഹം പറയട്ടെ പൂവേ
നീ എനിക്കെന്നുംപകർന്നു
പ്രേമത്തിൻ ഏഴു വർണ്ണങ്ങൾ .
മൗനം പൂണ്ട നിൻ
ഇതൾ ചുണ്ടിൽ നിന്നും
പകർന്നു വറ്റാതെ മധുകണങ്ങൾ
ഞാൻ എന്നും ചുംബിച്ചു ...
നിന്നെ പൂജക്കെടുക്കാത്ത പൂവാക്കി
മുറിയടച്ചു മുറ്റത്താരും കാണാതെ
നിനോടൊപ്പമിരുന്നു
മതിമുഖി ഒളിച്ചുകണ്ടു
മധുരമായി രാക്കുയിൽ പാട്ടുതുടർന്നു
ആംഗ്യഭാഷയിൽ നമ്മൾ
വേദനകൾ സംവദിച്ചു
എന്നിട്ടു൦ വീണ്ടും നിന്നിൽ
അശുദ്ധി ആരോപിച്ചു.
പൂജക്കെടുക്കാത്ത പൂവാക്കി
ഒരു ദേവനുവേണ്ടിയും
അടർത്തിയെടുക്കരുത്
നിന്നേ എൻ വീഥിയിൽനിന്നും
ഇരുചെവിയറിയാതെ
നിൻ ഗന്ധം ഹൃദയത്തിൽ
അലിയിച്ചു നിന്നേ പൂജിച്ചു
കാത്തുവെൻ കാവ്യനീതി.
No comments:
Post a Comment