Thursday 6 June 2019

കുയിലമ്മ കള്ളിയല്ല


കുയിലമ്മ കള്ളിയല്ല
ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
കൂവി കരയുന്ന പുള്ളി കുയിലിനെ
'വീടില്ലാവസ്ഥയിൽ കാട്ടിലും തോട്ടിലും
കളയാതെ കാക്കക്കൂട്ടിൽ കടന്നുകയറി
നൊമ്പരമോടെ തുടിക്കും
തവിട്ടു നിറമുള്ള ആ മുട്ടയിട്ടു.
ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
പെൺകുയിൽ അവൾ അമ്മക്കിളി
ഈ ദുസ്ഥിതി ഭൂവിൽ ഏറെയുണ്ട്
മാറിൻചൂട് പകർന്നിരുന്നു..
കണ്ണുകൾ നിറഞ്ഞിരുന്നു
കാക്കകൂട്ടo ചിലച്ചുവന്നപ്പോൾ
പാവം പിന്നെ പറന്നകന്നു .
ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
കാക്കയ്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞാണ്
പക്ഷെ ,തവിട്ടു മുട്ടയും മാറോടു
ചേർത്ത് മുത്തംനല്കി ചൂടും നൽകി
പ്രകൃതിനിയമംപോലെ കാക്ക പോറ്റമ്മയായി
ചോറും ചൂരും നൽകി പാട്ടിൻ ചരണവും 

നൽകിവളർത്തി വലുതാക്കി.

ചൊല്ലലെ ചൊല്ലലെ കള്ളിക്കിളിയെന്ന്
കുയിൽ കുഞ്ഞേ,ഇനി നീ പറന്നു പോകുക
ഇമ്പമുള്ള പാട്ടുപാടി ലോകത്തോട് പറയുക
ആ 'കുയിലമ്മ കള്ളിയല്ല"
പരിഹാസങ്ങൾ സഹിക്കാൻ കഴിയാതെ
ഒരു പ്രെഹേളിക പോലെ
അനാഥയായി കാവിലോ അൽകൊമ്പിലോ
മിഴിതോരാതെ കാത്തിരിക്കും.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...