Monday, 30 September 2019

മഹാത്മാ തീർത്ത മഹാരാജ്യം

ഹൃദയമാം ചർക്കയിൽ
പല ഭാഷകൾ സംസ്കാരങ്ങൾ
ഭൂദൃശ്യങ്ങൾ വർണ്ണനൂലുപോലെ
കോർത്ത ആ തുന്നല്‍ക്കാരന്‍
തീർത്ത മഹാരാജ്യം
നിന്റെതാണുകുഞ്ഞെ . 


സ്നേഹിച്ചു അഹിംസയും
സത്യവും, അസ്ഥിവാരമാക്കി .
ചമ്രപിണഞ്ഞിരുന്ന അഹോരാത്രങ്ങൾ
ത്യാഗം ചെയ്ത് നെയ്തൂതന്നു
സ്വാതന്ത്യത്തിന് ചിറകുകൾ.
ആ ചിറകുകളിൽ നീ ഉയരണം കുഞ്ഞേ .


വിഷചിലന്തികൾ പല മതവാദികൾ
വലവിരിച്ചു വിദ്വേഷത്താൽ തിമിർക്കുന്നു.
അതിൽ ഒട്ടിച്ചേർന്നു 'കല്പനാസൃഷ്ടിയിൽ"
സ്വർഗ്ഗവും കണ്ട് നടക്കുന്നു .
അവിടെ നീ ഒട്ടിപ്പിടിക്കലെ കുഞ്ഞേ .


ആ തുന്നൽക്കാരൻറെ ആത്മാവ്‌ നീറുന്നു.
വട്ടക്കണ്ണാടിമാറ്റി നോക്കി , കാഴ്ചകൾ ഇരുളുന്നു.
മൊട്ടത്തലപൊട്ടിത്തകരുന്നപോലെ
ഊന്നുവടി വിറക്കുന്നപോലെ.
ഗോഡ്‌സെ എത്തി തുപ്പാക്കിയാൽ
ആ മഹാത്മാവിനെ  കൊന്നുകുഞ്ഞെ. 


ഇത്‌ മഹാത്മാ തീർത്ത മഹാരാജ്യം 
സ്വാതന്ത്യത്തിന് വർണ്ണ ചിറകുകളിൽ
നീ ഉയർന്നു പറക്കുമ്പോൾ  മറക്കല്ലേ കുഞ്ഞേ.
ഈ ദുനിയാവിലെ ഒരേയൊരു മഹാത്മാവിനെ.


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...