Friday, 13 September 2019

നീറുകൾ പച്ചപ്പിൻ കാവലുകൾ

തിരയാം പച്ചപ്പിലാ നീറുകളെ
പുഷ്കലപച്ചപ്പിൻ കാവലാളുകളെ
നാട്ടു മാവിൻ കൊമ്പിൽ
പഴുത്തു തുടുത്ത മാങ്ങക്കു കാവലായി
പാടത്തു കണിവെള്ളരിക്കും
പയർ മണികൾക്കും  കാവലായി
കണ്ടിരുന്ന ആ നീറുകളെ.
നൂറ് നൂറ്‌ കാവലാളുകളെ.


ചുറ്റുവട്ടത്തും  പാടങ്ങളിലും
സ്വപ്നവിളകൾ തകർക്കാൻ 
നുരഞ്ഞുപൊങ്ങുന്നാകൃമികീടങ്ങൾ
അവർക്കിടയിൽ പെട്ടാൽ വേഗം
ചീഞ്ഞുനാറും പൂക്കളും തേൻകനികളും
തിരിച്ചുകൊണ്ടുവരാം ആ നീറുകളെ.
നൂറ് നൂറ്‌ കാവലാളുകളെ.


കൂരിരുട്ടിലും ഉറങ്ങാതിരിക്കും
വള്ളിച്ചെടികളിലൂടെ ഞാന്നിറങ്ങി
ഇലകൾക്കിടയിൽ മറഞ്ഞിരുന്നു
പമ്മിപ്പമ്മി കെട്ടിവലിച്ചാ കളകളെ
ഒരുമയോടെ പൊരുതി പൊരുതി 
നൂലിൽ കെട്ടിത്തൂക്കി കീടങ്ങളേം.


യുദ്ധം കഴിഞ്ഞു കണ്ടോ നീറുകൾ
ഇലയനകം പോലുംകാതുകൂർപ്പിച്ചു
തമ്മിൽ  കെട്ടിപ്പിടിച്ചു ,സ്നേഹത്താൽ
ഉമ്മവെച്ചും തോളിൽ തട്ടിചിരിച്ചു
അങ്ങോട്ടുമിങ്ങോട്ടും  അലഞ്ഞു 
ചുമടുചുമന്നും ഇലകൾ മെടഞ്ഞു
ഒത്തൊരുമ തൻ കൂടുകൾപണിതു.


ധൂമധൂളികൾ തീർത്താ പൊറുതികേട്‌.
തലമൂടിയെത്തിയ ചാവേറുകൾ
തളിച്ചു കാറ്റിലും കീടനാശിനികൾ

പച്ചപ്പിൽ വകവരുത്തി നിമിഷങ്ങൾ കൊണ്ട്
നീറുകളെ നൂറ് നൂറ്‌ കാവലാളുകളെ
തിരയാം  പച്ചപ്പിൽ  ആ നീറുകളെ
പുഷ്കലപച്ചപ്പിൻ കാവലാളുകളെ.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...