Sunday, 22 September 2019

അമ്മ തൻകാത്തിരിപ്പ്

# പെയ്തൊഴിയാതെ
       കാത്തിരിപ്പ്
ഇത് ഒരു 'അമ്മ തൻകാത്തിരിപ്പ്
കിടമത്സരങ്ങൾ തൻ നാട്ടിൽ
കിടാങ്ങളെ പെറ്റമ്മതൻ  കാത്തിരിപ്പ്.
കിടപ്പായത്‌ രോഗം കൂടി കൂടി
ഇത് ഒരു 'അമ്മ തൻകാത്തിരിപ്പ്.
വറ്റിവരണ്ടഭൂവുപോലെ കാത്തിരിപ്പ്.
പുഴുവും ഉറുമ്പും അരിച്ചപ്പോൾ
ആരും നോക്കാതായപ്പോൾ
കർണ്ണകഠോരമായി ആ കണ്ണീർ,
ഇഷ്ടദാനമായിതന്ന ഹരിതഗേഹം
തടവറയായി വിറകൊള്ളുമ്പോൾ  
തമോഗർത്തങ്ങളിൽ  അമ്മ തൻകാത്തിരിപ്പ്.
ഓർക്കുക ,പത്തുമാസം കാത്തിരുന്നു ,
നാഡിഞരമ്പുകളിലൂടെ കടലോളം
ചുടുചോരയും ശ്വാസവും തന്നു
നിൻറെ റോസാചുണ്ടിൽ അമൃതുപകർന്നു.
ചക്രവാളമോളം നീ ജേതാവായി
മകനെ നീ കുതിച്ചുയരുന്ന സൂര്യനായപ്പോൾ
എങ്ങനെ ഒരു കൊടു൦ക്രൂരനായി.
ഇത് അനുപമമാ൦  അമ്മതൻകാത്തിരിപ്പ്.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...