Thursday 19 September 2019

ഭാഷ. മധുരം മലയാളം

     മധുരം മലയാളം
ഭാഷ എന്തെന്നോ സുഹൃത്തേ.
ജീവിതമാം യാത്രയിൽ
അമ്മപകർന്ന അമ്മിഞ്ഞിപാൽ
ഒപ്പം  പാടിയ താരാട്ടുപാട്ട്.
മുട്ടുമടക്കി മടിയിലിരുത്തി 
മുത്തശ്ശിപറഞ്ഞ പുരാണകഥ.
ആ ഭാഷ മധുരം മലയാളം.
ഹഹ കാണേണ്ട കാഴ്ച,യാണ്
അച്ഛൻ തോളിൽ ഇരുത്തികുലുക്കി
കൊണ്ടുപോയി ചൂണ്ടികാണിച്ച
വർണ്ണദൃശ്യങ്ങൾ നിറയുന്ന  താഴ്വാരമാണ്
ആ ഭാഷ മധുരം മലയാളം.

പായസംപോലെ നാവിൽ രുചിച്ചു
നിറദീപങ്ങൾ ചാർത്തിയ ഈശ്വരനടയിൽ
ദൈവങ്ങളെ സ്തുതിച്ചും 
കേട്ടിരിക്കേണ്ട കാകളികൾ
പുള്ളുവൻ പാട്ടുകൾ കളമൊഴികൾ
ആ ഭാഷ മധുരം മലയാളം.

കൊയ്‌ത്തുകാരി പെണ്ണ് മൂളിയ പാട്ടും
തുഴയെറിയുമ്പോൾ കേട്ട വഞ്ചിപ്പാട്ടും
സഹ്യനെപോലെയാതലയെടുപ്പ്
നിലക്കാത്തപുഴകളെപോലെ
തിരകളെപോലെ കിക്കിളി
കൂട്ടി കരയെതാലോലിക്കുന്ന
ഹൃദയത്തുടിപ്പു ..
ആ ഭാഷ മധുരം മലയാളം.
മഴക്കുളിരിൽ പുലരിവന്നോരോ
പുൽക്കൊടിയിൽ വിടർത്തുന്ന  
വർണ്ണപൂക്കളിൽ നിറയും  തുഷാരങ്ങളിൽ
നിറഞ്ഞ സ്വർണ്ണലിപികൾ.
ആ ഭാഷ മധുരം മലയാളം.
തേൻക്കനിപോലെ നാവിൽ
ആ അക്ഷരങ്ങൾ രുചിക്കാം 
ഓരോ ശ്വാസത്തിൽ  നിറയ്ക്കാം
ആ ഭാഷ മധുരം മലയാളം.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...