Saturday 14 September 2019

കാറ്റിലാടു൦ കിളിക്കൂടുകൾ

 കാറ്റിലാടു൦ കിളിക്കൂടുകൾ
ഒരു കാറ്റുവീശി ഉത്തരദ്രുവത്തിൽനിന്നും
അതി ശൈത്യകാറ്റുവീശി
കാറ്റിലാടി ആ കായൽതീരത്തിൻ 
പച്ചപ്പിൽ ചില വലിയകിളിക്കൂടുകൾ.

കാറ്റിൽ പാറ്റണം പൊടിച്ചു പാറ്റണം
കുറുക്കന്മാർ കരുക്കൾ നീക്കി
ചെറിയകൂടോ വലിയകൂടോ
അതിൽ കിളികുഞ്ഞുങ്ങളുണ്ട്
അമ്മക്കിളിതൻ ചൂടേറ്റു
അവർ കീ കീ പാടി വളരുകയല്ലെ
അവരുടെ കൊക്കിൽ അന്നo
കൊത്തികൊടുക്കയാണ്  .
ചിറകിൻചൂടേറ്റു സ്വപ്നങ്ങൾ കാണവെ
കിളിക്കൂടുകൾ  കാറ്റിലാടുകയാണ് .

ചതിയമ്പു കൊണ്ട് ആ കിളികൾ
അംബരചുംബിയം ചതുരശ്രകൂട്ടില്
വേദനയോടെ കരയുകയാണ്..
ആ മുറിവുണക്കണം .
അവരുടെ കണ്ണിൽ നീറും
കരട് എടുത്തുകളയണം
വീശിപ്പോകും കാറ്റേ ..
നീ കുളിർകാറ്റാകണം.
ചെറിയകൂടോ വലിയകൂടോ
ഞൊടിയിടയിൽ തകർക്കാൻ
പ്രകൃതി നിന്നെഅനുവദിക്കില്ല.
ഇ വിധി അന്യായ വിധി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...