വഴിവിളക്ക്
കിഴക്കു പടിഞ്ഞാറു റോഡിലാണ്
അതിനരികത്തു ഒരു കവുങ്ങിൻറെ
വലിപ്പത്തിൽ ആ വഴിവിളക്കതുണ്ട്
തെക്കുവടക്കോട്ട് നോക്കിയിരിക്കുന്ന
മിഴികൾപോലെ ചിമ്മി തെളിയുന്ന
രണ്ടു ഉരുണ്ട ബൾബുകൾ അതിലുണ്ട്
സന്ധ്യക്ക് ചിമ്മികത്തുമ്പോൾ
ചാറ്റൽ മഴയത്തു ഈയാംപാറ്റകൾ
അവിടെ എത്താറുണ്ട് അവ മിന്നുമാ
മഴ മുത്തുകൾ തട്ടികളിക്കാറുണ്ട് ...
അമ്പിളിമാമനും താരങ്ങളും
ചിരിക്കാത്ത ആ രാവിൽ
ഓരിയിട്ട എത്തിയ കുറുക്കന്മാർ
വിളക്കു മരത്തിൻ ചുവട്ടിൽ
രാക്കുയിലിനെ കടിച്ചു കീറവേ
ആ മിഴികൾ ചുവക്കുന്നുണ്ട്
ആ രാത്രിയിൽ കാറ്റിൽ പെരുമഴയിൽ
മരച്ചില്ലയിൽ ചാഞ്ഞുനിൽക്കുമ്പോഴും
മരതകം പോലെ ഇലകളെ ഒരുക്കുന്നുണ്ട്
സൂക്ഷിച്ചു നോക്കിയാൽ വഴിവിളക്കു
പറയും ഈ വെളിച്ചത്തിൽ പിടഞ്ഞ
എത്രയോ ഈറൻ രാവുകൾ തൻ കഥ
No comments:
Post a Comment