Sunday 11 October 2020

പത്മവ്യൂഹം

 പത്മവ്യൂഹം

മലകൾക്കിടയിൽ ആ യുദ്ധഭൂമി ..
ജനാധിപത്യത്തിന് കഥ
മുഴുവനറിയാതെ ഉള്ളിൽ
കയറിയ അഭിമന്യുമാർ
ആയിരങ്ങൾ വീണുകിടപ്പൂ
അകാലമൃത്യുവടയുമ്പോൾ ..
അമ്മമാർ സഹോദരിമാർ
കണ്ണീർസാക്ഷികൾ ജീവിച്ചിരുപ്പൂ
ഉറഞ്ഞുകിടപ്പൂ ആ യുദ്ധഭൂവിൽ
ചേതനയറ്റ ശരീരങ്ങൾ
ആര് ആരെ ചതിക്കുന്നു
രണ്ടും വേണ്ടപ്പെട്ടവർ ...
അവതാരങ്ങൾ മാറിവരുന്നു
കഥ പാതിയിൽ നിർത്തുന്നു
സർവസൈനിക സന്നാഹങ്ങൾ
തുടരട്ടെ , അഭിമന്യുമാരുടെ
ചിത്രങ്ങൾ ഉയരട്ടെ പത്മങ്ങൾ
അർപ്പിച്ചു നിസ്സംഗരായി നിൽകാം
ഇത് മഹാഭാരത യുദ്ധം

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...