വഴിയാത്രികർ
വാനത്തിലൂടെ ആ മേഘങ്ങൾ
കീറി മുറിച്ചു ശരവേഗം
സ്വന്തം കാര്യം മാത്രം നോക്കി
പോകും വഴിയാത്രികർ
കണ്ടോ ആ വഴിയാത്രികർ.
കിതച്ചിട്ടും തളരാതെ
കൊടുമുടികൾ കയറുമ്പോൾ
കൈപിടിച്ചു കയറ്റു൦ ചില
വഴിയാത്രികർ ..
കണ്ടോ ആ വഴിയാത്രികർ.
കടലിലെ തിരകൾക്കു മുകളിലായി
തുഴഞ്ഞു വഞ്ചിയിൽ വഴിതീർത്തു
പോകുന്നു വഴിയാത്രികർ.
മുത്തും പവിഴവും സ്വപ്നങ്ങളും കണ്ട്
വലയെറിയുന്നുണ്ട് വഴിയാത്രികർ.
കാൽനടയാത്രികൾ ചില വഴിയാത്രികർ,
ആ തീരങ്ങളിൽ നോക്കിയാലോ
കാണാമെവിടെയോ വഴിപിഴച്ചു
പോയ ചില വഴിയാത്രികൾ
ആസക്തികളുമായി അലയുന്നവർ
ഈ മണ്ണിന്നെ പാപപങ്കിലമാക്കിയ
സമൂഹ്യദ്രോഹികൾ ചില വഴിയാത്രികർ.
അലിവുള്ള ഹൃദയങ്ങളെ
മിഴിതുറന്നുനോക്കുക കാണുക
ചൂണ്ടിക്കാണിക്കുക നല്ലവഴികൾ
No comments:
Post a Comment