"ശവം" ഈ കഥ സമൂഹത്തിന് വലിയൊരു സന്ദേശമാണ്. ഭൗതിക നേട്ടങ്ങളാക്കായി എങ്ങനെ മതത്തേ ഉപയോഗിച്ചു യഥാർത്ഥ ജീവിതം ധർമ്മം മറക്കുന്ന ഒട്ടേറെ വ്യക്‌തികളേ പോലെയുള്ള ഒരു കഥാപാത്രത്തെ തുറന്നുകാട്ടുന്ന മനോഹരമായ ജീവിത കഥ ,അഴുകുന്ന ശവമായി തന്നെ ഓരോ മതത്തെ താരതമ്യ൦ ചെയ്യാം എന്ന് എനിക്കുതോന്നുന്നു .ആ ശവത്തിനുവേണ്ടി കുറേപ്പേർ ഓരിയിടുന്നു .
അതിൻറെ പേരിലുള്ള സ്വത്തുക്കൾ അതിനു നിയമയുദ്ധങ്ങൾ തുടരുകയും ചെയ്യാം ...ഒന്നുമില്ലാത്തവന്ന് ആരുമില്ല .
വികാരോജ്ജലമായ നിമിഷങ്ങളും അനുഭവങ്ങളും കഥാകൃത്ത് ഓരോ കഥാപാത്രങ്ങളിലൂടെ വിവരിക്കുന്നു. അതിൽ മകനായ ഗോപനോട് എനിക്ക് വാത്സല്യം തോന്നിയിട്ടുണ്ട് .ഈ ചെറുപ്പക്കാരെയാണ് മതവാദികൾ സ്വാർത്ഥലാഭത്തിനുവേണ്ടി കരുക്കൾ ആക്കുന്നെ അതിനൊന്നും നിൽക്കാതെ ബിലഹരി എന്ന നല്ല സുഹൃത്തുമായി വിവേകപൂർവമായ ചർച്ചകൾക്കു കാതോർത്തിരിക്കുന്നു .സ്വന്തം സമുദായത്തിൽ
നിന്നും, അച്ചന്റെ പേരുപറഞ്ഞു അപമാനിതൻ ആകുന്ന നിമിഷങ്ങൾ ബാല്യവും യൗവനവും ആത്മരോഷ൦ നിറക്കുന്നുവെങ്കിലും ,അമ്മയുടേം സഹോദരന്റെയും കഷ്ടപ്പാടുകളും വല്യച്ചൻറെ ഉപദേശങ്ങളും
അവനെ നേർവഴിക്കുതന്നെ നടത്തുന്നു .... അവൻറെ ഏതാണ്ട് ഒമ്പതാം വയസ്സിൽ വീട് ഉപേക്ഷിച്ചു
പോകുന്നു അച്ഛനെന്ന കഥാപാത്രത്തിനോട് വായനക്കാരൻ എന്ന രീതിയിൽ എനിക്ക് വെറുപ്പുമാത്രം
ഏതു മതമാണെങ്കിലും പണ്ഡിതനാണെങ്കിലും കൈപിടിക്കേണ്ട സമയത്തു കുടുംബത്തെ ഉപേക്ഷിച്ചു
ആഷാഢഭൂതി തേടി പോകുന്ന അയാളെ പിതാവെന്ന് വിളിക്കാൻപോലും തോന്നുകയില്ല ,എങ്കിലും സഹോദരന്റെ സ്നേഹം, എല്ലാം പൊറുക്കുന്ന ആ അമ്മയുടെ മനസ്സും ആകാം അയാളെ ആ വീട്ടിൽ തിരിച്ചെത്തിച്ചത് ,മരിക്കും വരെ ചോറും കഞ്ഞിയും വെച്ചുകൊടുക്കുന്നു പ്രാകുക്കൾ കേൾക്കാമെങ്കിലും ലു അമ്മയെ ആരും പഴിചാരുകയില്ല വർക്കപണിക്കുപോയി ജെഷ്ട്ടൻ തോളിലേന്തുന്നു വീടിൻറെ ഭാരം ,ഒന്നു കുടുംബം രക്ഷപെട്ടുവരുമ്പോൾ ആ തിരിച്ചുവരവ് അവ്നിഷിട്ടപ്പെടുന്നില്ല എങ്കിലും നേരിട്ട് അച്ഛനോട് പറയാതെ അവൻ അച്ഛനെയും സ്നേഹിക്കുനുണ്ട് അവൻറെ ദേഷ്യങ്ങൾ അമ്പലക്കുളത്തിൽ പോയി കരഞ്ഞു കുളിച്ചുവരുമ്പോഴത്തേക്കു എല്ലാം അലിഞ്ഞുമാറുന്നു.മരിച്ചുകിടക്കുമ്പോൾ സമുധായക്കാർ ചിതക്കു തീ കൊളുത്താൻ പറയുമ്പോൾ
അവൻറെ ഹൃദയം പൊട്ടി ഉച്ചത്തിൽ പറയുന്നു "തീകൊളുത്താൻ കഴിയില്ലെന്ന്" ഗോപൻ തേങ്ങുകയാണ് ,ഒടുവിൽ കുഴിവെട്ടി അച്ചനോടുള്ള എല്ലാവെറുപ്പുകൾ മകൻ മണ്ണിൽ മൂടുന്നു ....ഉപേക്ഷിച്ചുപോയെങ്കിലും ആ വീട്ടിലെ ആരും ആ പിതാവിനെ വെറുക്കുന്നില്ല എന്ന് കഥാസാരം..
നന്ദി നമസ്കാരം
വിനോദ് കുമാർ വി
No comments:
Post a Comment