Tuesday 13 October 2020

പൂമ്പൊടിയോ പുംബീജമ

 രണ്ട് മുല്ലമൊട്ടുകൾ

മുറ്റത്തോടിക്കളിച്ചു കാറ്റത്താടുമാ  

മുല്ലമൊട്ടുകൾ തൻ കുഞ്ഞുകുലുസിട്ട 

വേരുകൾ പറിച്ചെടുത്തു ഇതൾ 

പോലെ ആടും വെള്ളപ്പാവാടകൾ 

ഞെരുക്കി ഞെരുക്കി വലിച്ചുകീറവേ 

നിണമിറ്റു താങ്ങിനായി പിടിച്ചകൊമ്പിൽ  

കെട്ടിതൂക്കി  ആട്ടിയോ ലോകമേ  

ആ മേനിയിൽ തിരയുന്നത് 

പൂമ്പൊടിയോ കാപാലികർ 

നിറച്ച  പാപ രേതസുകളോ 

കണ്ണുമൂടിയ  നീതിദേവതെ 

പൂക്കൾ ഇനി വിടരില്ല 

പൂമ്പാറ്റകൾ ഇനി പാറുകയില്ല....


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...